സംഗ്രഹം
നുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?
അർബുദ ശുശ്രൂഷാമേഖലക്ക് ആധുനിക സാങ്കേതികവിദ്യ നൽകുന്ന സംഭാവനകൾ വിലമതിക്കുന്നതിലും ഉപരി ആണ് . അവ, ഗഹനപഠനങ്ങൾക്ക് വിധേയമാക്കി, ഗുണങ്ങളും, പോരായ്മകളും വിലയിരുത്തി ശുശ്രൂഷ നൽകുന്നത് രോഗ നിവാരണത്തേയും നിയന്ത്രണത്തേയും അനുകൂലമായി സ്വാധീനിക്കുന്നു. രണ്ട് രീതിയിലുള്ള സ്തനാർബുദ ചികിത്സാ രീതിയെ ഞങ്ങളുടെ ഗവേഷക സംഘം സമഗ്രമായി വിലയിരുത്തി. അതിൽ ഒന്ന് മനുഷ്യബുദ്ധിയാൽ ഡിസൈൻ ചെയ്ത റേഡിയേഷൻ ബീമുകളുടെ സഹായത്തോടെ ചികിത്സിക്കുന്നതും, അടുത്തത് , റേഡിയേഷൻ ഡോസ് ഡിമാൻഡ്‌സ് നിശ്ചയിച്ച്, അൽഗോരിതങ്ങൾ ഉപയോഗിച്ച് ചികിത്സക്കുള്ള റേഡിയേഷൻ ബീം automatic ഡിസൈൻ ചെയ്യിക്കലും. ശ്ശ്വാസോഛ്വാസ നിയന്ത്രിത സ്തനാർബുദ ചികിത്സ എന്ന, പ്രത്യേക treatment സമ്പ്രദായത്തിൽ മനുഷ്യ നിർമിത റേഡിയേഷൻ ബീം ഡിസൈൻ, കൂടുതൽ ഫലപ്രദം എന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ നോവ സ്കോഷ്യൻ ഗവേഷക സംഘം.