🧬 ഗവേഷണത്തിന്റെ പ്രാധാന്യമോ ശാസ്ത്രീയഫലമോ അല്ല സയൻസ് സ്ലാമിൽ പരിഗണിക്കുന്നത്. മറിച്ച്, വിഷയം എന്തായാലും അത് മനസ്സിലാക്കാവുന്നതും രസകരവും സംക്ഷിപ്തവുമായ രീതിയിൽ വിശദീകരിക്കുന്നോ എന്നതാണ് വിലയിരുത്തുക. അതാണ് സയൻസ് സ്ലാമുകളുടെ പ്രധാന ഉദ്ദേശ്യവും ആകർഷണവും.
🧬 സയൻസ് സ്ലാമുകൾ യൂണിവേഴ്സിറ്റികൾക്കും ലക്ചർ ഹാളുകൾക്കും പുറത്ത് സാംസ്കാരികകേന്ദ്രങ്ങൾ, തിയേറ്ററുകൾ, വായനശാലകൾ, ക്ലബ്ബുകൾ പോലെയുള്ള, സാധാരണക്കാരുടെ പൊതുവിടങ്ങളിലാണ് വൈകുന്നേരങ്ങളിലും മറ്റും നടത്തുന്നത്.
🧬ഇതിനു രണ്ടു പ്രയോജനങ്ങൾ ഉണ്ട്. ഒന്ന്, ശാസ്ത്രജ്ഞർ ദന്തഗോപുരം ഉപേക്ഷിച്ച് ജനകീയസംസ്കാരത്തിന്റെ ഭാഗമാകുന്നു. രണ്ട്, ശാസ്ത്രത്തിൻ്റെ സാങ്കേതികഭാഷയിലല്ലാതെ സാധാരണക്കാരോട് അവരുടെ ഭാഷയിൽ നേരിട്ട് ശാസ്ത്രവിനിമയം നടത്താൻ ഗവേഷകരെ പ്രാപ്താരാക്കുന്നു. ഇതുവഴി നല്ല സയൻസ് കമ്മ്യൂണിക്കേറ്റേഴ്സിനെ (എഴുത്തുകാരും പ്രഭാഷകരും അടക്കം) വളർത്തിയെടുക്കാനുമാവും. ശാസ്ത്രത്തിന്റെ ജനകീയവത്ക്കരണത്തിനും വ്യാപനത്തിനും അതുവഴി നാടിന്റെ പുരോഗതിക്കും ഇത് വളരെ പ്രധാനമാണ്.