സ്നേഹ ദാസ് 

KERALA SCIENCE SLAM FINAL – dec 14 – iit palakkad

സ്നേഹ ദാസ്

Amala Cancer Research Centre Society Amala Nagar, Thrissur
തൃശൂർ അമല ക്യാൻസർ റിസർച്ച് സെന്ററിലെ ഗവേഷണ വിദ്യാർത്ഥിയാണ്. വിവിധതരം കൂണുകളുടെ ഔഷധഗുണങ്ങൾ ആസ്‌പദമാക്കി ഗവേഷണം നടത്തി വരുന്നു. 3 അന്താരാഷ്ട്ര ജേർണൽ പ്രസിദ്ധീകരണവും, 1 പേറ്റൻ്റും ഉണ്ട്. ക്യാൻസർ, കാർഡിയോപ്രോട്ടക്ഷൻ തുടങ്ങിയ തലങ്ങളിൽ ഗവേഷണം ആസ്വാദ്യകരമാക്കാൻ ആഗ്രഹിക്കുന്നു.

ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?

ക്യാൻസർ രോഗികളുടെ ഹൃദയയാരോഗ്യത്തിന് കൂണുകൾ എങ്ങനെ ഫലപ്രദമാകും എന്നുള്ളതാണ് എന്റെ ഗവേഷണ വിഷയം.

സംഗ്രഹം

ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ ?

ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകൾ എങ്ങനെ ഫലപ്രദമാകും എന്നുള്ളതാണ് എന്റെ ഗവേഷണ വിഷയം . കീമോതെറാപ്പി നടത്തി വരുന്ന ക്യാൻസർ രോഗികളിൽ ഹൃദ്യാഘാതവും മറ്റു ഹൃദയ സംബന്ധ രോഗങ്ങളും സ്ഥിരം വിരുന്നുകാരാണ് . കുറുന്തോട്ടിക്ക് തന്നെ വാതം പിടിച്ചാൽ എന്തുചെയ്യാനാലേ? ഇവയിൽ നിന്നും മോചനം ലഭിക്കാൻ ആയി കീമോതെറാപ്പി ഒഴിവാക്കുക എന്നത് സംഭവ്യമല്ല. ആയതിനാൽ ഈ ആഘാതങ്ങളെ ചെറുത്ത് നിൽക്കുവാനുള്ള മറുമരുന്ന് കണ്ടുപിടിക്കുകയാണ് ഏക മാർഗ്ഗം. അങ്ങനെ ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളെ ആസ്പദമാക്കി ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ആണ് എന്റെ അവതരണം. ചൈനക്കാർ പരമ്പരാഗത ചികിത്സയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കേമനെ കുറിച്ചാവട്ടെ നമ്മുടെ ചർച്ചാവിഷയം.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top