സംഗ്രഹം
മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂ
നമ്മളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും രോഗാതുരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മളുടെ പ്രീയപ്പെട്ട ഭക്ഷ്യവിഭവമായ മത്സ്യം കേടാവാതെ സംരക്ഷിക്കുവാൻ ഫോർമാലിൻ പോലെയുള്ള രാസവസ്തുക്കൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് ഒരു പ്രധാന ആശങ്കയാണ്. സാധാരണയായി ജൈവ സാമ്പിളുകൾ കേടാവാതെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, തുടങ്ങിയവയെ തകരാറിൽ ആക്കുന്ന പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മത്സ്യം വാങ്ങുമ്പോൾ തന്നെ ഇത് തിരിച്ചറിയാൻ നമ്മുക്ക് കഴിഞ്ഞാലോ? ഇത് സാധ്യമാക്കുന്ന ലളിതമായ ഒരു ഡിറ്റക്ഷൻ കിറ്റ് പരിചയപ്പെടുത്തുന്നു. സ്വർണ്ണ നാനോ കണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച ഈ സംവിധാനം നിറമാറ്റത്തിലൂടെ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ ഫോർമലിന്റെ സാന്നിധ്യം തത്സമയം തിരിച്ചറിയാൻ സഹായിക്കുന്നു. സാധാരണക്കാർക്ക് ഉതകുന്നതരത്തിൽ വികസിപ്പിച്ചെടുത്ത ഈ സെൻസർ സൊല്യൂഷൻ കിറ്റ് വിഷരഹിതമായ ഒരു ഭക്ഷണ സംസ്കാരത്തിലൂടെ ആരോഗ്യസമ്പന്നരായ ഒരു തലതലമുറയെ വാർത്തെടുക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും.