ഫാത്തിമ റുമൈസ

KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad

ഫാത്തിമ റുമൈസ 

Maulana Azad Senior Research Fellow, Department of Biochemistry, University of Kerala
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഗവേഷകയും മൗലാന ആസാദ് സീനിയർ റിസർച്ച് ഫെല്ലോയും ആണ്. പ്രമേഹവും അതിനോട് അനുബന്ധമായ മുറിവുകളിലുമാണ് ഫാത്തിമ ഗവേഷണം നടത്തുന്നത്. 4 ഗവേഷണ പ്രസിദ്ധീകരണങ്ങളും ഒരു പേറ്റൻ്റും ഉണ്ട്. യു. എസ്. എംബസിയുടെ പല പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.

പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്

പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം.

സംഗ്രഹം

പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്

കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കുന്നു. ശരിയായ ചികിത്സ ലഭിക്കാത്ത പക്ഷം പലപ്പോഴും അവയവങ്ങൾ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. ഹൈഡ്രോജെൽ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്റെയും കൊളാജിൻ നിക്ഷേപത്തെ സഹായിക്കുന്ന എൽ- പ്രോലിന്റെയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഞങ്ങൾ വികസിപ്പിച്ചെടുത്ത ഡ്രെസ്സിങ്ങിന് മുറിവിന്റെ തോതറിയാനുള്ള സാങ്കേതിക വിദ്യയും ഉണ്ട്. മുറിവിൽ അണുബാധ ഉണ്ടെങ്കിൽ ഹൈഡ്രജല്ലിന്റെ നിറം തവിട്ടിൽ നിന്നും നീല നിറമായി മാറുന്നു. ഫലപ്രതമായി മുറിവുണങ്ങാനും അണുബാധ ഉണ്ടെങ്കിൽ അവ കൃത്യമായി തിരിച്ചറിയാനും ഈ ഹൈഡ്രജൽ ഡ്രസ്സിങ്ങിന് കഴിയുന്നു. സാമൂഹിക നേട്ടങ്ങൾക്കായി ഗവേഷണം വിനിയോഗിക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ദതയാണ് ഈ നവീന ഹൈഡ്രോജല്ലിന്റെ വികസനം.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top