KERALA SCIENCE SLAM FINAL – dec 14 – iit palakkad
ഡോ. യദുകൃഷ്ണൻ
Department of Microbiology & Cell Biology, Indian Institute of Science
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ DST-INSPIRE ഫാക്കൽറ്റി ഫെല്ലോ ആയി പ്രവർത്തിക്കുന്നു. കാർഷികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം ഭോപ്പാൽ IISER ൽ നിന്നും പ്ലാന്റ് ബയോളജിയിൽ ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്ര ജേർണലുകളിൽ 15 ലധികം പ്രസിദ്ധീകരണങ്ങൾ. നാഷണൽ അക്കാദമി ഓഫ് സയൻസസ് (NASI), ഇന്ത്യൻ സൊസൈറ്റി ഓഫ് പ്ളാൻറ് ഫിസിയോളജി (ISPP) എന്നിവയുടെ മികച്ച യുവഗവേഷകർക്കുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചുറ്റുപാടുമുള്ള മാറ്റങ്ങളോട് ഇണങ്ങിജീവിക്കാനുള്ള സസ്യങ്ങളുടെ ജനിതകശേഷിയാണ് ഇഷ്ട ഗവേഷണവിഷയം.