KERALA SCIENCE SLAM FINAL
ഡോ. രേഷ്മ ടി.എസ്
Sanatana Dharma College Alappuzha
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ PhD ബിരുദം നേടി. ആലപ്പുഴ സനാതന ധർമ്മ കോളജിലാണ് ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ ഇതേ കോളജിലെ അതിഥി അദ്ധ്യാപികയാണ്. നെൽ കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ‘പാൻ്റോയിയ അനനേറ്റിസ്’ എന്ന ബാക്ടീരിയയെ കുട്ടനാട്ടിൽ നിന്നും ആദ്യമായി കണ്ടെത്തി. പൊക്കാളിപ്പാടങ്ങളിൽ നിന്നും വേർതിരിച്ച സ്യൂഡോമൊണാസ് മിത്ര ബാക്ടീരിയകൾ ഉപയോഗിച്ച് കുട്ടനാട്ടിലെ ഓരു വെള്ള ഭീഷണിക്ക് പരിഹാരമാവുമെന്ന് കണ്ടെത്തി. കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അന്തർദേശീയ, ദേശീയ , ശില്പശാലകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ മികച്ച അവതരണത്തിനുള്ള അവാർഡിനർഹമായിട്ടുണ്ട്.
ASIAN PGPR SOCIETY ഏർപ്പെടുത്തിയിട്ടുള്ള ‘മികച്ച യുവ വനിതാശാസ്ത്രജ്ഞപുരസ്കാരം’ നേടിയിട്ടുണ്ട്.