KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad
ഡോ. കീർത്തി വിജയൻ
Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur
ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗവേഷണബിരുദം പൂർത്തിയാക്കി. കഴിഞ്ഞ 12 വർഷമായി ആഫ്രിക്കൻ ഒച്ചുകളുടെ ജനിതക പഠനത്തിലും നിയന്ത്രണ മാർഗങ്ങളിലും ഗവേഷണ പഠനം നടത്തുന്നു. പത്തിൽ അധികം ദേശീയ അന്തർദേശീയ ഗവേഷണപ്രബന്ധങ്ങളും, അവതരണങ്ങളും നടത്തിയിട്ടുണ്ട്. ഒച്ചുകളുടെ 41 രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. പരിഷദ് പ്രസിദ്ധീകരണമായ യുറീക്കയിലും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ കാർഷിക സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ്.