ശാസ്ത്രഗവേഷണത്തെ പൊതുജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന കേരളത്തിലെ ആദ്യത്തെ സയന്‍സ് സ്ലാമിന്റെ റീജിയണല്‍ മത്സരത്തിന് നവംബര്‍ 23 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വേദിയൊരുങ്ങുന്നു. ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 9.45 ന് ബഹു.വൈസ് ചാന്‍സിലര്‍ പ്രൊഫ.(ഡോ.) പി.രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫ.എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഫോര്‍ സയന്‍സ് പോപുലറൈസേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ മുന്‍കൈയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനസെഷനുശേഷം രാവിലെ 10 മണി മുതല്‍ മത്സരം ആരംഭിക്കും. കാലിക്കറ്റ് സര്‍വകലാശാലയില്‍ 24 പേരാണ് മത്സരിക്കുന്നത്. 350 പേര്‍ കാണികളായും പങ്കെടുക്കും. മത്സരാര്‍ത്ഥികളുടെ സ്ക്രീനിങും പൊതുജനങ്ങളുടെ രജിസ്ട്രേഷനും പൂര്‍ത്തിയായി. വൈകീട്ട് 4 മണിക്ക് എപികല്‍ മ്യൂസിക് ബാന്‍ഡ് (Epical Music Band) ന്റെ സംഗീതപരിപാടിയും ഉണ്ടാകും.
സയൻസ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കേരള സയന്‍സ് സ്ലാം 2024ന്റെ കോഴിക്കോട് റീജിയണല്‍ മത്സരമാണ് നവംബര്‍ 23ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്നത്.
വിദേശത്ത് പലപ്പോഴും സംഘടിപ്പിക്കപ്പെടുന്ന സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണപ്രോജക്റ്റുകൾ സാധാരണക്കരുടെ ഭാഷയിൽ ലളിതമായ ചെറിയ സംഭാഷണത്തിലൂടെ പത്തു മിനിറ്റുകൊണ്ടു വിശദീകരിക്കുകയാണ് മത്സരം. സയൻസ് വിഷയങ്ങളിലെ ഗവേഷകർ, ഗവേഷണവിദ്യാർത്ഥികൾ, ഗവേഷണത്തിനൊരുങ്ങുന്ന ഉന്നതബിരുദവിദ്യാർത്ഥികൾ എന്നിവരാണ് അവതരണങ്ങള്‍ നടത്തുക.. മികച്ച അവതരണം നടത്തുന്ന അഞ്ചുപേരെ ഡിസംബര്‍ 14ന് പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിനൊപ്പം കാണികളും വിധിനിര്‍ണയത്തില്‍ പങ്കെടുക്കുമെന്നത് സയന്‍സ് സ്ലാമിന്റെ സവിശേഷതയാണ്.
സയന്‍സിന്റെ ഈ ജനകീയ വിനിമയ പരിപാടിയുടെ ആദ്യറൗണ്ട് മത്സരങ്ങള്‍ക്ക് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ തുടക്കം കുറിച്ചു. മൂന്നാമാത്തെ മത്സരമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്നത്. റീജിയണല്‍ മത്സരങ്ങളില്‍ അവസാനത്തേത് നവംബര്‍ 30 ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ റീജിയണല്‍ സയന്‍സ് സ്ലാം മത്സരത്തിന്റെ നടത്തിപ്പിന് പ്രൊഫ.എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഫോര്‍ സയന്‍സ് പോപുലറൈസേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ വിപുലമായ സംഘാടകസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
സയന്‍സ് ഈവ് സംഘടിപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കാനിരിക്കുന്ന സയന്‍സ് സ്ലാമിന്റെ പ്രചരണത്തിനായി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ട്രാപില്‍ സയന്‍സ് ഈവ് സംഘടിപ്പിച്ചു. സ്കിറ്റ് , സയന്‍സ് ക്വിസ്, ശാസ്ത്രപുസ്തകപ്രദര്‍ശനം, സയന്‍സ് ഡിബേറ്റ് എന്നിവയുണ്ടായിരുന്നു. ഡോ.രഞ്ജിത് വി.ടി., ഭഗത്, ഡോ.മൈത്രി പി.യു. എന്നിവര്‍ നേതൃത്വം നല്‍കി. ഡോ.പി.മുഹമ്മദ് ഷാഫി ഡോ.സുനോജ് കുമാര്‍ പി.
വിസിറ്റിംഗ് പ്രൊഫസര്‍, കോ-ഓര്‍ഡിനേറ്റര്‍, പ്രൊഫ.എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഫോര്‍ സയന്‍സ് പോപുലറൈസേഷന്‍ ആന്‍ഡ് റിസര്‍ച്ച്) എന്നിവർ സംസാരിച്ചു.
,കാലിക്കറ്റ് സയന്‍സ് സ്ലാമില്‍ എന്തെല്ലാം ?
ആനക്ക് മുറിവുണ്ടായാല്‍ ആരുണക്കും ? ഉരുള്‍പ്പൊട്ടല്‍ മേഖലകള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്താനാവുുമോ? ക്യാന്‍സര്‍ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകള്‍ ഫലപ്രദമാണോ? ആഗോള താപനത്തിനെ നേരിടാന്‍ പുതുവഴിയുണ്ടോ? ജീനോമിന്റെ രഹസ്യമെന്താണ്? ഇങ്ങനെ തുടങ്ങി നാനോ എനര്‍ജി, ജലരസതന്ത്രം, നിര്‍മിത ബുദ്ധി, നാനോ മറ്റീരിയലുകള്‍, ഗ്രഫീന്‍, വെര്‍ജിന്‍ വെളിച്ചെണ്ണ, സോണോകാറ്റാലിസിസ്, ഹൈഡ്രോളിക്സ്, ഹരിത ഹൈഡ്രജന്‍, എ ഐ ട്യൂട്ടര്‍, ജെല്‍ …… അറിയുന്നതും അറിയാത്തതുമായ നിരവധി ശാസ്ത്ര ഗവേഷണങ്ങള്‍ ലളിതമായി മലയാളത്തില്‍ അവതരിപ്പിക്കുകയാണ് നവംബര്‍ 23 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന കേരള സയന്‍സ് സ്ലാമില്‍.
Sl No | പേര്‍ | വിഷയം |
---|---|---|
1 | ഡോ.ഗിഗ്ഗിൻ ടി. | ആനക്ക് മുറിവുണ്ടായാൽ ആരുണക്കും ? (who will heal wounds in elephants) |
2 | ഡോ. വൃന്ദ വേണു | ജീനോമിന്റെ ചരുളഴിക്കുമ്പോൾ – 3D ഘടനയും ബുക്മാർക്കിങ് സംവിധാനവും |
3 | ബിജീഷ് സി | കേരളത്തിലെ വിഷകൂണുകളും കൂൺ വിഷ ബാധയും |
4 | എസ്. വരുൺ | നാനോഎനർജി വളരെ സിമ്പിളാണ്… പവർഫുളും ആണ്! |
5 | ലിജോ എം. ജോസ് | കുറച്ചു കുത്തുകളും വരകളും അവർക്കിടയിലൊരു സമ്പൂർണ ആധിപത്യവും |
6 | തനൂജ പി.വി | കല്ലുകളും വെള്ളവും തമ്മിൽ കിസ്സ പറയുമ്പോൾ… |
7 | സ്നേഹ ദാസ് | ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ? |
8 | ഹൃദ്യ ഇ | വ്യാജ വാർത്തകൾ കണ്ടെത്താനുതകുന്ന നിർമ്മിത ബുദ്ധി മാതൃകകൾ . |
9 | രോഹിണി പുളിയശ്ശേരി | ഫ്ലൂറസെന്റ് കാർബൺ നാനോമാറ്റീരിയലുകൾ: ബയോഇമേജിംഗിന് |
10 | അഞ്ജലി സി. | അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾ |
11 | നിവ്യ ഇ.എം. | വെർജിൻ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾക്ക് ഒരു നൂതനവ്യാഖ്യാനം |
12 | ജംഷീന സനം പി.കെ. | തെർമോ ഇലക്ട്രിസിറ്റി: ആഗോള താപനത്തിന് ഒരു പരിഹാരം |
13 | ആതിര കെ.എ. | മുരിങ്ങ : പൂർവ്വികർ പറഞ്ഞതിലെ പൊരുൾ സത്യമോ മിഥ്യയോ ? |
14 | ശ്രാവൺദാസ് പി | ശബ്ദ വീചികളും മൈക്രോ കുമിളകളും : മലിന ജല ശുദ്ധീകരണത്തിലെ നവസാധ്യതകൾ! |
15 | അബ്ദുൽ ഹമീദ് ഇ | കിണറുകളുടെ സുസ്ഥിര പരിപാലനം – നാം അറിഞ്ഞിരിക്കേണ്ട ഹൈഡ്രോളിക്സ്’ |
16 | ഹരിത എ.പി. | ഹരിത ഹൈഡ്രജൻ: ശുദ്ധ ഊർജ്ജത്തിന്റെ പുത്തൻ വഴികൾ |
17 | ഷബാന കെ.എം, | പഠനം സ്മാർട്ടാക്കാൻ വരുന്നു AI Tutor |
18 | രാജേഷ് യു.പി | സംഗതി ചൂടാണ്, കളറാണ്: ഫൂഡികളെ ഇതിലെ…!! |
19 | ദിവ്യ കെ.ആർ | സമുദ്രമലിനീകരണ० :ജീവിവർഗ്ഗജനിതക മാറ്റങ്ങളു० |
20 | ബാഷ്മ ഇ.കെ. | വളം നൽകാം ഇലകളിലൂടെ…. |
21 | ഡോ. ദീപ വി. | പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും |
22 | സെലിൻ റൂത്ത് | ജെല്ലിന്റെ മായാലോകം |
23 | ശങ്കരി എൻ.എസ്. | ഡീപ്പ് യൂറ്റക്ടിക് ലവണങ്ങളിൽ നിന്ന് ലോഹം നേടിയെടുക്കൽ |
24 | അച്ചു എ.എൽ. | കാലാവസ്ഥാ വ്യതിയാനത്തിലും ഉരുൾപൊട്ടലുകളിലും നട്ടംതിരിയുന്ന കേരളം |
പോസ്റ്ററുകൾ