ബിജീഷ് സി 

KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad

ബിജീഷ് സി 

KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram
KSCSTE-JNTBGRI യിൽ നിന്നുമാണ് സസ്യശാസ്ത്രത്തിൽ PhD കരസ്ഥമാക്കിയത്. ബിജീഷ് കഴിഞ്ഞ 12 വർഷമായി കേരളത്തിലെ കൂൺ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഭക്ഷ്യയോഗ്യമായതും, ഔഷധഗുണമുള്ളതും, വിഷമയം ആയതുമായ കൂണുകളെ കുറിച്ചുള്ള വിവിധ പഠനങ്ങളിൽ പങ്ക് വഹിച്ചുണ്ട്. കേരളത്തിൽ  നിന്നും 6 പുതിയ കൂൺ ഇനങ്ങളെ കണ്ടെത്തി. 10 ഓളം ദേശീയ അന്തർദേശീയ തലത്തിൽ ഉള്ള ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളും, ശാസ്ത്രീയ അവതരണങ്ങളും നടത്തിയിട്ടുണ്ട്.

കേരളത്തിലെ വിഷകൂണുകളും കൂൺ വിഷ ബാധയും

വിഷ കൂണുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം

സംഗ്രഹം

കേരളത്തിലെ വിഷകൂണുകളും കൂൺ വിഷ ബാധയും

കേരളത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലൂടെ ഏകദേശം 40 ഓളം വിഷകൂണുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ള കൂണുകൾ പത്തോളം ഉണ്ട്. പന്ത്രണ്ടോളം ഹാലുസിനോജനിക് കൂണുകളും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുന്ന പതിനെട്ടോളം വിഷ കൂണുകളും കണ്ടെത്തി. വിഷകൂണുകളിൽ നിന്നും ഭക്ഷ്യയോഗ്യമായവയെ തിരിച്ചറിയാൻ എളുപ്പവഴികൾ ഒന്നും തന്നെ ഇല്ല, എന്നാൽ ശാസ്ത്രീയമായ വർഗ്ഗീകരണ രീതികളിലൂടെ ഇത് സാധ്യമാകും. വിഷ കൂണുകളെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം. കൂൺ ഭഷ്യവിഷബാധ ഒഴിവാക്കാൻ ശാസ്ത്രീയ വർഗ്ഗികരണത്തിലൂടെ മാത്രമെ കഴിയൂ അതിന് പ്രധാനമായും അവയുടെ മാക്രോ, മൈക്രോ സ്വഭാവങ്ങൾ വിലയിരുത്തണം. കൂണുകളുടെ നിറം, സ്വാദ്, മണം തുടങ്ങിയവയുമായി അതിൽ അടങ്ങിയിരിക്കുന്ന വിഷാംശത്തിന് യാതൊരുവിധ ബന്ധവും ഇല്ല. കൂണുകളിലെ മിക്ക വിഷാംശവും ചൂടുത്തട്ടിയാൽ നശിക്കാത്തവയാണ് അത് കൊണ്ട് തന്നെ പാചകം ചെയ്താലും മഞ്ഞൾപൊടി ഇട്ടാലും ഒക്കെ ആ വിഷാംശം ഭക്ഷണത്തിൽ നിലനിൽക്കുമെന്നും ജീവന് ഭീഷണിയാകുമെന്നും ഓർക്കുക.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top