അഞ്ജലി സി.

KERALA SCIENCE SLAM FINAL – DEC 14 – iit palakkad

അഞ്ജലി സി.

Materials Engineering Lab Department of Chemistry University of Calicut
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ Mphil, PhD ഗവേഷണം പൂർത്തിയാക്കി. 10 ഓളം അന്തർദേശീയ തലത്തിൽ ഉള്ള പ്രസിദ്ധീകരണങ്ങൾ അഞ്ജലിയുടേതായുണ്ട്. 6 ഓളം ദേശീയ, അന്തർദേശീയ തലത്തിൽ ഉള്ള ശാസ്ത്രീയ അവതരണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ  സർക്കാർതലത്തിൽ അതിഥി അധ്യാപിക ആയി പ്രവർത്തിക്കുന്നു.

അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾ

ഗ്രഫീൻ പോലുള്ള അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

സംഗ്രഹം

അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾ

ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ശുദ്ധജലക്ഷാമം. ഇത് മറികടക്കാൻ ഇക്കാലത്ത് കൂടുതലായും സമുദ്രജല ശുദ്ധീകരണത്തെ ആണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും ഇത് വളരെ വിഷമകരവും ചിലവേറിയതുമാണ് കൂടാതെ മരുപ്രദേശങ്ങളിൽ ഈ മാർഗ്ഗം സാധ്യവുമല്ല. ഇത്തരത്തിൽ ഉള്ള വിഷമഘട്ടങ്ങളിൽ അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇത് പൊതുവേ ചിലവുകുറഞ്ഞതും എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്നതുമാണ്. ഇത്തരത്തിൽ ഉള്ള പ്രക്രിയക്കായി പ്രധാനമായും സിന്തറ്റിക് പോളിമറുകളെ ആണ് ആശ്രയിക്കുന്നത് എന്നാൽ ഇവ പൊതുവെ അർബുദ കാരണവും മണ്ണിൽ അലിഞ്ഞു ചേരാത്തവയും ആണ്. എന്നാൽ ഈ പരീക്ഷണത്തിലൂടെ മരപശകൾ ഉപയോഗിച്ചുള്ള ഒരു പ്രകൃതി സൗഹാർദ്ദ ബയോപോളിമർ നിർമിച്ചു. ഈ ഒരു പരീക്ഷണം അവലംബിച്ചതിലൂടെ അന്തരീക്ഷത്തിൽ നിന്നും 2 ml ജലം 1 gm മെറ്റീരിയലിൽ നിന്നും ലഭിച്ചു എന്ന് മാത്രമല്ല അത് പൂർണ്ണമായും കുടിവെള്ളത്തിന് അനുയോജ്യമായ തരത്തിൽ ഉള്ളതായിരുന്നു. ബയോപോളിമർ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് ചിലവ് കുറഞ്ഞ മാർഗ്ഗവും ആണ്.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top