സംഗ്രഹം
മഴയും പുഴയും പാടവും ഒന്നിക്കുമ്പോൾ….
മഴയും പുഴയും പാടവുമൊക്കെ നമുക്ക് ഗൃഹാതുരതയുണർത്തുന്ന ഓർമകളാണ്….പക്ഷെ, അതിനുമപ്പുറം, മാറുന്ന കാലത്തിന്റെ അതിജീവനത്തിലേക്കുള്ള വലിയ പാഠങ്ങൾ പകർന്നു തരുന്ന ചില രഹസ്യങ്ങളും അവക്ക് പറയാനുണ്ട്. ഓരോ ചെറുമഴയിലും നിശ്ചലമായി പോവുന്ന നഗരങ്ങൾക്ക് പുതു ജീവൻ പകർന്നു കൊടുക്കുന്ന ഔഷധങ്ങളാണ് നമ്മുടെ പ്രകൃതിയും പച്ചപ്പും. കാലാവസ്ഥാമാറ്റം വശം കെടുത്തുന്ന ഒരു നഗരത്തിന്റെയും, അതിന്റെ അതിജീവനത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെയും കഥയാണ് ഇത്. ഉത്തരങ്ങളെല്ലാം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്, “വരാനിരിക്കുന്നത് ഇതിലും വലുതാണ്, കരുത്ത് ആർജിക്കൂ” എന്ന ഓർമ്മപ്പെടുത്തൽ.