ആദിത്യ സാൽബി

KERALA SCIENCE SLAM FINAL – DEC 14 – IIT PALAKKAD

ആദിത്യ സാൽബി

Inter University Centre for Nanomaterials and Devices, CUSAT
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് എന്ന റിസർച്ച് സെന്ററിൽ ഗവേഷണ വിദ്യാർത്ഥിയാണ്. നാനോ കണികകൾ ഉപയോഗിച്ച്  കൊണ്ടുള്ള കാൻസർ തെറനോസ്റ്റിക്സ് ആണ് ഗവേഷണവിഷയം. കൂടാതെ, ലൂമിനസ്സെന്റ് നാനോ മെറ്റീരിയലുകൾ, ക്വാണ്ടം ഡോട്ട്സ്, ഗ്രീൻ സിന്തസിസ് എന്നിവയും ഗവേഷണ താൽപര്യങ്ങളിൽ ഉൾപ്പെടുന്നു. വിവിധ അന്താരാഷ്ട്ര ഗവേഷണ അവതരണങ്ങളിലായി മൂന്നോളം ബെസ്റ്റ് പേപ്പർ അവാർഡുകൾ നേടിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും ഉണ്ട്.

കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ

പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം

സംഗ്രഹം

കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ

കാൻസർ ചികിത്സയും അതിന്റെ പാർശ്വഫലങ്ങളും പലപ്പോഴും കാൻസർ എന്ന രോഗത്തെ പോലെ തന്നെ നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ്. അവയെ മറികടക്കുക എന്ന ലക്ഷ്യവുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ഗവേഷണങ്ങളിൽ വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ് നാനോ മെറ്റീരിയലുകൾ കൊണ്ടുളള നൂതന ചികിത്സാരീതികൾ. പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം. പ്രകൃതിദത്ത സ്രോതസ്സുകൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന ഈ നാനോ ഗോൾഡ് മെറ്റീരിയലുകൾ കീമോതെറാപ്യൂട്ടിക് മരുന്നുകളെ കൃത്യമായി കാൻസർ കോശങ്ങളിലേക്ക് എത്തിക്കുന്ന സ്മാർട്ട് ഡ്രഗ് ഡെലിവറി വെഹിക്കിൾസ് ആയി പ്രവർത്തിക്കുന്നു. തികച്ചും പരിസ്ഥിതി സൗഹൃദപരമായി നിർമ്മിക്കുന്നതുകൊണ്ട് തന്നെ ഇവ സുരക്ഷിതവുമാണ്. ഈ നൂതന ചികിത്സാരീതി കാൻസർ കോശങ്ങളിലേക്ക് നേരിട്ട് ചികിത്സ എത്തിക്കുവാനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും. ആത്യന്തികമായി കാൻസർ ചികിത്സയുടെ വെല്ലുവിളികൾക്ക് പരിഹാരമാവുക എന്നതാണ് ഈ ഗവേഷണത്തിൻ്റെ പ്രധാന ലക്ഷ്യം.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നൂതനമാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top