സംഗ്രഹം
പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും
നമ്മുടെ നാട്ടിൽ ഒരു ജീവിതശൈലി രോഗമായി അറിയപ്പെടുന്ന പ്രമേഹം, ദീർഘനാൾ നിയന്ത്രണവിധേയമല്ലാതിരുന്നാൽ കാഴ്ച വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് .പ്രമേഹം കണ്ണിനെ ബാധിക്കുന്നത് സമയോചിതമായി കണ്ടെത്തി ചികിത്സിച്ചാൽ ഇത് ഒഴിവാക്കാം . ഒരു സമർത്ഥനായ ഡോക്ടറെപ്പോലെ നൂതന സാങ്കേതികവിദ്യ നമ്മുടെ സഹായത്തിനെത്തിയാൽ എങ്ങനെയാവും കാര്യങ്ങൾ പഠിക്കുന്നതും മനസിലാക്കുന്നതും?, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന അത്ഭുത വിദ്യയുടെ സഹായത്തോടെ ഈ രോഗാവസ്ഥയുടെ ഘട്ടങ്ങൾ കൃത്യതയോടെ തിരിച്ചറിയാൻ സാധിക്കുമോ?. പ്രാരംഭ ഘട്ടത്തിലെ തിരിച്ചറിയൽ നമുക്ക് ഈ വിദ്യയുടെ സഹായത്തോടെ മിതമായ ചിലവിൽ സാധ്യമാകും എന്ന് പറയുന്നതിലെ പറയുന്നതിലെ തെറ്റും ശരിയും മനസിലാക്കാം . അപ്പോൾ അതുവഴി നമ്മുടെ സമൂഹത്തിന് ആരോഗ്യ മേഖലയിൽ ഒരു ചുവടു വയ്പ്പ് സാധ്യമാണെന്ന് പറഞ്ഞാൽ ശരിയാണോ ? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ഈ ചർച്ചയിലൂടെ നമുക്ക് കണ്ടെത്താൻ ശ്രമിക്കാം.