ശ്രീലേഷ് ആർ 

KERALA SCIENCE SLAM FINAL – dec 14 – iit palakkad

ശ്രീലേഷ് ആർ

National Centre for Earth Science Studies, Thiruvananthapuram
തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) എന്ന ഗവേഷണ സ്ഥാപനത്തിലെ ഒരു ഭൂമിശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയാണ്. ജലരസതന്ത്രം, ഭൂഗർഭ ജല പാതകൾ, ഉരുൾപൊട്ടൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. നിരവധി ദേശീയ-അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും നടത്താൻ സാധിച്ചിട്ടുമുണ്ട്

കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.

ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഈ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും.

സംഗ്രഹം

കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.

സമീപകാലത്ത് ഉരുൾപൊട്ടലിനും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും പേരുകേട്ടതാണ് നമ്മുടെ ഈ കൊച്ചു കേരളം. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും നമ്മൾ വളരെ പിന്നിലാണ്. നൂതന ശാസ്ത്ര സാങ്കേതികവിദ്യകളും അടിത്തട്ടിൽ അവയുടെ ശരിയായ നടപ്പാക്കലും അക്ഷരാർത്ഥത്തിൽ നമ്മെ ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കും. ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഈ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും. ഈ പഠനത്തിൽ ജല ഐസോടോപ്പുകളും ഗണിതശാസ്ത്ര മാതൃകയും ഉപയോഗിച്ച് പശ്ചിമഘട്ടപർവതനിരകളിലെ ഭൂഗർഭജലം ഒഴുകുന്ന പാതകൾ മനസിലാക്കാൻ സാധിച്ചു. ഒരു ചെറിയ പ്രദേശത്തെ സൂക്ഷ്മ പഠനം (മരത്തിന്റെ മുകൾഭാഗം മുതൽ താഴത്തെ ജലസംഭരണി വരെ നീളുന്നത്) ഇതിനെ സഹായിച്ചു, ഈ അറിവിനെ പ്രാദേശിക കാലാവസ്ഥാ പ്രവചനസംവിധാനവുമായി ബന്ധിപ്പിക്കാൻ നമ്മുക്ക് സാധിച്ചാൽ കേരള പശ്ചിമഘട്ടത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള വിവിധ മേഖലകളായി വിഭജിക്കാൻ കഴിയുകയും, അതേത്തുടർന്ന് ശരിയായ സമയത്തുള്ള തക്കതായ പ്രവർത്തനങ്ങൾ ഒരുക്കാനും സാധിക്കും. വയനാട്ടിൽ അടുത്തിടെ സംഭവിച്ചതുപോലുള്ള മറ്റൊരു ദുരന്തം ഇനി ആവർത്തിക്കാതെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ പഠനം ഉപകരിക്കും.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top