സജിത സിറിൾ

KERALA SCIENCE SLAM FINAL- DEC 14 – IIT PALAKKAD

സജിത സിറിൾ

Department of Silviculture and Agroforestry, College of Forestry, Kerala Agricultural University
കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളേജിലെ Silviculture and Agroforestry വിഭാഗത്തിൽ പുരയിട കൃഷിയെകുറിച്ചു പഠിക്കുന്ന ഡോക്ടറേറ്റ്  ബിരുദ വിദ്യാർത്ഥിയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഫെല്ലോഷിപ്പോടു കൂടി Forestry ബിരുദാനന്തര ബിരുദം നേടി. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് ഫെല്ലോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പുരയിടക്കൃഷി: കാർബൺ സംഭരണത്തിന്

താൽപര്യക്കുറവ് മൂലവും ഭൂമി മറ്റുപല ആവശ്യങ്ങൾക്കുപയോഗിച്ചും മുറിക്കപ്പെട്ടും പുരയിടകൃഷിരീതി അന്യംനിന്നുകൊണ്ടിരിക്കുകയാണ്.

സംഗ്രഹം


പുരയിട കൃഷി – കാർബൺ സംഭരണത്തിന്

കാടിനോട് സമാനത പുലർത്തുന്ന കേരളത്തിലെ പുരയിടക്കൃഷികൾ പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ഒരുപാട് സേവനങ്ങൾ നൽകുന്നുണ്ട്. വൃക്ഷനിബിഢമായ ഈ കൃഷിരീതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന്, താൽപര്യക്കുറവ് മൂലവും വേണ്ടത്ര വരവില്ലാത്തതിനാലും പുരയിടകൃഷി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. പുരയിടകൃഷിരീതിയിലൂടെ നാം നടുന്ന മരങ്ങൾ, സമകാലീന പ്രതിസന്ധികളായ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പ്രധാന കാരണക്കാരായ, കാർബൺ ഡൈ ഓക്സൈഡിനെ ദീർഘകാലത്തേക്ക് അന്തരീക്ഷത്തിലെത്താതെ സംഭരിക്കുന്നുണ്ട്. ഇത്തരത്തിൽ മരങ്ങൾ നട്ട് കാർബൺ സംഭരിക്കുന്നതിനു ആനുപാതികമായി ഒരു തുക വീട്ടുടമസ്ഥർക്ക് ലഭിച്ചാലോ? ഇത് വീട്ടുവളപ്പുകളിൽ മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ സവിശേഷമായ ഈ കൃഷിരീതിയെ സംരക്ഷിക്കുന്നതിനും സഹായിക്കും. കാർബൺ ഓഫ്‌സെറ്റിങ്ങ് എന്നറിയപ്പെടുന്ന പദ്ധതിയിൽ പുരയിടക്കൃഷിയെ ഉൾപ്പെടുത്തിയാൽ പുതുതായി വീട്ടുവളപ്പുകളിൽ മരം നടുമ്പോൾ വീട്ടുടമസ്ഥർക്കു പണം ലഭിക്കും. അതിനായി കേരളത്തിലെ പുരയിടകൃഷികളിലെ നിലവിലെ കാർബൺ സംഭരണശേഷി അളക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് കാർബൺ ഓഫ്‌സെറ്റിങ്ങിന് യോഗ്യമാക്കുകയും ചെയ്യുക എന്നതാണ് എന്റെ ഗവേഷണ ലക്ഷ്യം.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top