കുട്ടിമാളു വി.കെ.

KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad

കുട്ടിമാളു വി.കെ

Indian Institute of Technology Palakkad
കോഴിക്കോട്  നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്   ഓഫ് ടെക്‌നോളജിയിൽ  നിന്നും കമ്പ്യൂട്ടർ സയൻസിൽ എം.ടെക്  നേടി, 2013  മുതൽ  തിരുവനന്തപുരം  ശ്രീ ചിത്തിര തിരുന്നാൾ  എഞ്ചിനീയറിംഗ്  കോളേജിൽ  കമ്പ്യൂട്ടർ സയൻസ്  വകുപ്പിൽ  അസിസ്റ്റന്റ് പ്രൊഫസർ  ആയി തുടരുന്നു. ഇപ്പോൾ പാലക്കാട്  ഐ ഐ ടി യിൽ  തിയററ്റിക്കൽ   കമ്പ്യൂട്ടർ സയൻസിൽ  ഗവേഷണം ചെയ്യുന്നു. രണ്ടു അന്തർ ദേശീയ സമ്മേളനങ്ങളിൽ  ഗ്രാഫ് തിയറിയുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?

സുഹൃദ് ശൃംഖലയെ ഒരു ഗ്രാഫ് രൂപത്തിൽ വെള്ളകടലാസ്സിൽ പകർത്തിയെടുക്കാം. ഇങ്ങനെയുള്ള ശൃംഖലയിൽ നിന്നും രസകരമായ ചില കൂട്ടായ്മകളെ കണ്ടെത്തുകയാണ് എന്റെ ഗവേഷണ വിഷയം

സംഗ്രഹം


നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?

നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ തമ്മിലുള്ള ജോഡി ബന്ധത്തെ ഒരു ചിത്രരൂപത്തിൽ വരക്കുന്നതിനെയാണ് ഗണിതശാസ്ത്രത്തിൽ ഗ്രാഫ് എന്ന് പറയുന്നത്.രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദത്തെ ഒരു ഗ്രാഫ് ഉപയോഗിച്ച് രേഖപ്പെടുത്തിയെടുക്കാൻ സാധിക്കും. ഓരോ വ്യക്തിയെയും ഓരോ ബിന്ദുവായി ഒരു വെള്ളക്കടലാസ്സിൽ പകർത്തുക. ആ രണ്ടു വ്യക്തികൾ തമ്മിൽ സൗഹൃദമുണ്ടെങ്കിൽ മാത്രം അതാതു ബിന്ദുക്കൾ തമ്മിൽ ഒരു രേഖ വരക്കുക.രണ്ടു വ്യക്തികൾ തമ്മിൽ സൗഹൃദമില്ലെങ്കിൽ രേഖ വരയ്ക്കാതിരിക്കുക. ഇങ്ങനെ നിങ്ങൾ അടങ്ങുന്ന നിങ്ങളുടെ സുഹൃദ് ശൃംഖലയെ ഒരു ഗ്രാഫ് രൂപത്തിൽ വെള്ളകടലാസ്സിൽ പകർത്തിയെടുക്കാൻ സാധിക്കും. ഇത്തരത്തിൽ സൗഹൃദങ്ങളെ ആസ്പദമാക്കി വരച്ച ഗ്രാഫിൽ നിന്നും ചില നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള കൂട്ടായ്മകളെ കണ്ടെത്താൻ പറ്റുമോ ഇല്ലയോ എന്നുള്ളതാണ് എന്റെ ഗവേഷണത്തിൽ ഞാൻ എടുത്ത ചോദ്യം. ഈ ചോദ്യം എത്രമാത്രം സങ്കീർണ്ണതയുള്ളതാണെന്ന്‌ പഠിക്കുകയും ഗ്രാഫിന്റെ മറ്റു പരാമീറ്ററുകൾ ഉപയോഗിച്ച് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പറ്റുമോ ഇല്ലയോ എന്നുള്ളതാണ് എന്റെ ഗവേഷണം.

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top