ഡോ. കീർത്തി വിജയൻ

KERALA SCIENCE SLAM FINAL – DEC 14 – IIT Palakkad

ഡോ. കീർത്തി വിജയൻ

Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur

ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗവേഷണബിരുദം പൂർത്തിയാക്കി. കഴിഞ്ഞ 12 വർഷമായി ആഫ്രിക്കൻ ഒച്ചുകളുടെ ജനിതക പഠനത്തിലും നിയന്ത്രണ മാർഗങ്ങളിലും ഗവേഷണ പഠനം നടത്തുന്നു. പത്തിൽ അധികം ദേശീയ അന്തർദേശീയ ഗവേഷണപ്രബന്ധങ്ങളും, അവതരണങ്ങളും നടത്തിയിട്ടുണ്ട്. ഒച്ചുകളുടെ 41 രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. പരിഷദ് പ്രസിദ്ധീകരണമായ യുറീക്കയിലും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ കാർഷിക സർവകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷകയാണ്.

അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ

കേരളത്തിലങ്ങോളമിങ്ങോളം നാനൂറിലേറേ ഇടങ്ങളിൽ ജനങ്ങൾക്ക് തലവേദനയായിരിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ കുറിച്ചാണ് എന്റെ പഠനം.

സംഗ്രഹം

അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ

നിങ്ങൾ എപ്പോഴെങ്കിലും ജൈവ അധിനിവേശം എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിലും പരിസരത്തും എല്ലാം ഇപ്പോൾ ധാരാളം അധിനിവേശ ജീവികളെ നമുക്ക് കാണാനാകും. അത്തരത്തിലുള്ള ഒരു അധിനിവേശ ജീവിയെ കുറിച്ചാണ് എന്റെ പഠനം. ആഫ്രിക്കൻ സ്വദേശിയായ ഇദ്ദേഹം കേരളത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് നാനൂറിലേറെ ഇടങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഒരു അധിനിവേശ ജീവിയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളെ ചുറ്റപ്പെട്ട ജീവിക്കുന്ന ഇവ മനുഷ്യർക്ക് എല്ലാതരത്തിലും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 180 വർഷങ്ങൾക്കു മുൻപാണ് ഇദ്ദേഹം നമ്മുടെ നാട്ടിൽ എത്തിച്ചേർന്നത്. എങ്ങനെയാണ് ഈ ജീവി നമ്മുടെ നാട്ടിലേക്ക് എത്തിയത്, വീണ്ടും വീണ്ടും എങ്ങനെയാണ് വന്നുകൊണ്ടിരിക്കുന്നത് എന്നീ വിഷയങ്ങളെക്കുറിച്ച് നൂതനമായ ജനിതക മാർഗ്ഗങ്ങളിലൂടെ ഞാൻ നടത്തിയ പഠനമാണ് ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്. ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്!

Noഅവതരണംഅവതാരക/ൻ
1അധിനിവേശത്തിൻ്റെ ജനിതക പാഠം – ഒരു ഒച്ചിൻ്റെ കഥകീർത്തി വിജയൻ
2കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾആദിത്യ സാൽബി
3നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ?കുട്ടിമാളു വി.കെ.
4ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽഡോ. രേഷ്മ ടി എസ്
5മൈക്രോസ്കോപ്പിൻ്റെ റസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്എ.കെ. ശിവദാസൻ
6പുരയിട കൃഷി – കാർബൺ സംഭരണത്തിന്സജിത സിറിൾ
7പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്ഫാത്തിമ റുമൈസ 
8മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂഗൗരി എം
9ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളുംരജീഷ് ആർ
10കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.ശ്രീലേഷ് ആർ 
11പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!അല്ലിൻ സി
12കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയുംബിജീഷ് സി 
13അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾഅഞ്ജലി സി.
14പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുംഡോ. ദീപ വി.
15ജെല്ലിന്റെ മായാലോകംസെലിൻ റൂത്ത്
16കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?സ്നേഹ ദാസ് 
17നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?ആൻസി സി. സ്റ്റോയ് 
18സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവുംഡോ. യദുകൃഷ്ണൻ 
19ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾനയന ദേവരാജ് 
20പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥഅമ്പിളി പി.
21മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?വെങ്കിടേഷ് തൃത്താമര രങ്കനാഥൻ
Scroll to Top