സയൻസിന്റെ വെടിക്കെട്ട്
കേരളത്തിൽ ആദ്യമായി..
വൈജ്ഞാനികസമൂഹത്തിലേക്കു വികസിക്കാനൊരുങ്ങുന്ന കേരളത്തിൽ അനിവാര്യമായ സയൻസ് സ്ലാമുകൾ പക്ഷെ ഇതുവരെ നടത്തപ്പെട്ടിട്ടില്ല. താരതമ്യേന മെച്ചപ്പെട്ട ശാസ്ത്രബോധവും ഉയർന്ന വിദ്യാഭ്യാസവും സർവ്വകലാശാലകളടക്കം ധാരാളം അക്കാദമിക-ഗവേഷണസ്ഥാപനങ്ങളും ശാസ്ത്രപണ്ഡിതരും ശക്തമായ ഒരു ജനകീയശാസ്ത്രപ്രസ്ഥാനവും ഒക്കെയുള്ള കേരളത്തിൽ ഇത്തരമൊരു സംസ്ക്കാരം വളർത്താൻ നാം വൈകിപ്പോയിരിക്കുന്നു. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധ നേടിയിട്ടുള്ള ജനകീയശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യപരിഷത്തും മലയാളത്തിലെ ആദ്യത്തേതും വലുതുമായ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കേരളത്തിൽ സയൻസ് സ്ലാമുകൾക്കു തുടക്കംകുറിക്കാൻ തീരുമാനിച്ച കാര്യം സസന്തോഷം അറിയിക്കട്ടെ. സംസ്ഥാനത്തെ ഏറ്റവും പ്രധാന അക്കാദമിക-ഗവേഷണസ്ഥാപനങ്ങളായ സർവ്വകലാശാലകളുടെ സഹകരണത്തോടെയാണ് ഇതു സംഘടിപ്പിക്കുന്നത്.
ശാസ്ത്രഗവേഷകരുടെ ശാസ്ത്രസംവേദനമികവ് (science communication skill) വികസിപ്പിക്കാനും അതിലൂടെ വൈജ്ഞാനികസമൂഹത്തിന്റെ സൃഷ്ടിക്കും സയൻസിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനകീയപ്രശ്നങ്ങൾ പരിഹരിക്കുന്നതരത്തിലേക്കു സയൻസ് ഗവേഷണത്തെ കൂടുതൽ മാറ്റിയെടുക്കുന്നതിനും സമൂഹത്തിൽ ശാസ്ത്രബോധം വ്യാപിപ്പിക്കുന്നതിനുമൊക്കെ അടിസ്ഥാനമാകാവുന്ന പ്രവർത്തനം എന്ന നിലയിൽ വളരെ പ്രാധാന്യമുള്ള കേരള സയൻസ് സ്ലാമിലേക്ക് പങ്കുചേരുന്നതിനായി ഏവരെയും ക്ഷണിക്കുന്നു,
രണ്ടുഘട്ടങ്ങൾ
4 റിജിയണൽ സ്ലാമുകൾ, ഐ.ഐ.ടി. പാലക്കാട് വെച്ച് ഫൈനൽ
റിജിയണൽ സ്ലാമുകൾ
– നവംബർ 9 – കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല
– നവംബർ 16 – ഗവ. വിമൻസ് കോളേജ്, തിരുവനന്തപുരം
– നവംബർ 23 – കാലിക്കറ്റ് സർവ്വകലാശാല
– നവംബർ 30 – കണ്ണൂർ സർവ്വകലാശാല
ഫൈനൽ മത്സരം
– ഡിസംബർ 14 – ഐഐടി പാലക്കാട്
പൊതുജന പങ്കാളിത്തം
പൊതുജനങ്ങളും വിദ്യാർത്ഥികളും വിഷയവിദഗ്ധരും ആണ് സ്ലാം അവതരണങ്ങൾ വിലയിരുത്തുക.