
2026 NOV – DEC
ശാസ്ത്രം ജനങ്ങളിലേക്ക്
നാലു റിജീയൺ സ്ലാമുകൾ, ഫൈനൽ സ്ലാം NIT കാലിക്കറ്റിൽ
സയൻസിന്റെ
വെടിക്കെട്ട്
സയൻസ് ജനങ്ങളിലേക്ക്…
KERALA SCIENCE SLAM
പതിവു ചോദ്യങ്ങൾ (FAQ)
സംശയങ്ങൾക്ക് : 9447792427 (Dr N Shaji), 6282922771 (Dr.Jayanthi S)
എന്താണ് SCIENCE SLAM ?
സയൻസ് ലളിതവും ആകർഷകവുമായി സാധാരണക്കാർക്കു പകർന്നുകൊടുക്കൽ (Science Communication) പരിപോഷിപ്പിക്കാൻ ലോകവ്യാപകമായി നടത്തുന്ന ഒരു പരിപാടിയാണ് സയൻസ് സ്ലാം. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണപ്രോജക്റ്റുകൾ സാധാരണക്കാരുടെ ഭാഷയിൽ ലളിതമായ ചെറിയ സംഭാഷണത്തിലൂടെ 10 മിനിറ്റുകൊണ്ടു വിശദീകരിക്കുന്നു. അവതരണത്തിൽ പ്രേക്ഷകരെ പരമാവധി എൻഗേജ് ചെയ്യിക്കൽ പ്രധാനമാണ്. അവതരണത്തിൽ സദസിന്റെ ശ്രദ്ധ പിടിച്ചുനിർത്തുകയും അതിന് അനുസൃതമായ പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അവതരണം ഇൻഗേജിങ് ആകുന്നത്. അതിനനുസരിച്ച് പ്രേക്ഷകർക്ക് വോട്ടുചെയ്യാനാകും.
ആർക്കൊക്കെ പങ്കെടുക്കാം ?
സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കാം. (അംഗീകൃത ഗവേഷണസ്ഥാപനങ്ങളിലെ Research Scholar, Project Fellow, Postdoctoral Fellow, Research investigator,
Research associate എന്നിവർക്ക്).
സയൻസ് സ്ലാമുകളുടെ ഉദ്ദേശ്യം ?
🧬 ഗവേഷണത്തിന്റെ പ്രാധാന്യമോ ശാസ്ത്രീയഫലമോ അല്ല സയൻസ് സ്ലാമിൽ പരിഗണിക്കുന്നത്. മറിച്ച്, വിഷയം എന്തായാലും അത് മനസ്സിലാക്കാവുന്നതും രസകരവും സംക്ഷിപ്തവുമായ രീതിയിൽ വിശദീകരിക്കുന്നോ എന്നതാണ് വിലയിരുത്തുക. അതാണ് സയൻസ് സ്ലാമുകളുടെ പ്രധാന ഉദ്ദേശ്യവും ആകർഷണവും.
🧬 സയൻസ് സ്ലാമുകൾ യൂണിവേഴ്സിറ്റികൾക്കും ലക്ചർ ഹാളുകൾക്കും പുറത്ത് സാംസ്കാരികകേന്ദ്രങ്ങൾ, തിയേറ്ററുകൾ, വായനശാലകൾ, ക്ലബ്ബുകൾ പോലെയുള്ള, സാധാരണക്കാരുടെ പൊതുവിടങ്ങളിലാണ് വൈകുന്നേരങ്ങളിലും മറ്റും നടത്തുന്നത്.
🧬ഇതിനു രണ്ടു പ്രയോജനങ്ങൾ ഉണ്ട്. ഒന്ന്, ശാസ്ത്രജ്ഞർ ദന്തഗോപുരം ഉപേക്ഷിച്ച് ജനകീയസംസ്കാരത്തിന്റെ ഭാഗമാകുന്നു. രണ്ട്, ശാസ്ത്രത്തിൻ്റെ സാങ്കേതികഭാഷയിലല്ലാതെ സാധാരണക്കാരോട് അവരുടെ ഭാഷയിൽ നേരിട്ട് ശാസ്ത്രവിനിമയം നടത്താൻ ഗവേഷകരെ പ്രാപ്താരാക്കുന്നു. ഇതുവഴി നല്ല സയൻസ് കമ്മ്യൂണിക്കേറ്റേഴ്സിനെ (എഴുത്തുകാരും പ്രഭാഷകരും അടക്കം) വളർത്തിയെടുക്കാനുമാവും. ശാസ്ത്രത്തിന്റെ ജനകീയവത്ക്കരണത്തിനും വ്യാപനത്തിനും അതുവഴി നാടിന്റെ പുരോഗതിക്കും ഇത് വളരെ പ്രധാനമാണ്.
🧬 കേരള സയൻസ് സ്ലാം 2024 – അവതരണങ്ങളും വാർത്തകളും കാണാം
ഏതൊക്കെ സയൻസ് വിഷയങ്ങളുണ്ട് സ്ലാമിൽ?
സയൻസിൽ എന്തെല്ലാം വിഷയങ്ങളുണ്ടോ അതെല്ലാം ആകാം. സാങ്കേതികവിദ്യാവിഷയങ്ങളും ആകാം. (Any area of science / technology including agriculture/ engineering/ medicine/ Mathematics)
എന്തൊക്കെയാണ് മത്സരത്തിന്റെ നിബന്ധനകൾ ?
🎤 സാധാരണ മലയാളികളായ സദസിനെ എൻഗേജ് ചെയ്യിക്കാൻ കഴിയുന്ന ഭാഷ.
🎤 അവതരണത്തിന് സ്ലൈഡ് പാടില്ല. എഴുതിവായിക്കൽ പാടില്ല. നോട്ട് / പോയിന്റ്സ് എഴുതി വച്ച് അവതരിപ്പിക്കരുത്.
🎤 അനിവാര്യമായ ചിത്രങ്ങൾ പോസ്റ്ററുകളോ കാർഡുകളോ ആയി കാണിക്കാം. മോഡലുകൾ ഉപയോഗിക്കാം. അവയെല്ലാം അവതാരകർ കൊണ്ടുവരണം.
🎤 ആശയവിനിമയവും എൻഗേജിങ്ങും ഫലപ്രദമാക്കാൻ മാജിക് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ ഉപയോഗിക്കാം.
🎤 കൃത്യം 10 മിനുട്ട് ആയിരിക്കും അവതരണത്തിനുള്ള സമയം.
ആരാണ് കേൾവിക്കാർ ?
മുഖ്യമായും സാധാരണജനങ്ങൾ. ഒപ്പം, നിലവിൽ ഗവേഷണം ചെയ്യുന്നവർ, ചെയ്യാൻ ആലോചിക്കുന്നവർ, ബിരുദ-ബിരുദാനന്തരവിദ്യാർത്ഥികൾ, ഗൈഡുകൾ ഉൾപ്പെടെയുള്ള അദ്ധ്യാപകർ, ജനകീയശാസ്ത്രപ്രചാരകർ, താത്പര്യമുള്ള മറ്റു വിഭാഗങ്ങൾ.
മത്സരം നടക്കുന്ന തിയ്യതികൾ ?
കേരളത്തിലും ‘സയൻസ് സ്ലാം സംസ്ക്കാരം’ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നാലു റീജിയണൽ മത്സരവും അതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർ പങ്കെടുക്കുന്ന സംസ്ഥാനതല സയൻസ് സ്ലാമും ഉണ്ടാകും. സംസ്ഥാനതല സയൻസ് സ്ലാം എൻ.ഐ.ടി കാലിക്കറ്റിൽ വെച്ചായിരിക്കും
🟨 റിജിയണൽ സ്ലാം
-നവംബർ 7 – മഹാരാജാസ് കോളേജ് (ഗവ. ഓട്ടോണമസ്), എറണാകുളം
-നവംബർ 14 – ഫാത്തിമ മാതാ നാഷണൽ കോളേജ് (ഓട്ടോണമസ്), കൊല്ലം
-നവംബർ 21 – സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്), തൃശ്ശൂർ
-നവംബർ 28 – പയ്യന്നൂർ കോളേജ്, കണ്ണൂർ
🟩 ഫൈനൽ – മത്സരം
– ഡിസംബർ 12 – കോഴിക്കോട്
രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മത്സരാർത്ഥികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
✅ ആദ്യം ഒരു സ്ക്രീനിംഗ് ഉണ്ടാകും. ശാസ്ത്രജ്ഞരും അധ്യാപകരും അടങ്ങിയ ഒരു സമിതിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്.
✅ പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കിയവരോട് ഒരു ചെറിയ വീഡിയോ (3 min) അയച്ച് തരാൻ ആവശ്യപ്പെടും. അതോടൊപ്പം തന്നെ അവതരിപ്പിക്കുന്ന വിഷയത്തെ സംബന്ധിച്ച ഒരു ചെറു കുറിപ്പും, പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ പേപ്പറുകൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്താം.
അയച്ചു തരുന്ന വിവരങ്ങൾ/വീഡിയോകൾ ഒരു വിദഗ്ധ സമിതി പരിശോധിച്ച് മാർക്ക് ഇടും. ✅വിഷയങ്ങൾ അനുസരിച്ച് അതതു മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയായിരിക്കും ഈ മാർക്ക് ഇടൽ നടക്കുന്നത്. അവതരിപ്പിക്കുന്ന വിഷയത്തിലുള്ള അറിവ്, വിഷയം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സാമർത്ഥ്യം, സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ – അതേ സമയം അബദ്ധങ്ങൾ പറയാതെ – വിഷയം അവതരിപ്പിക്കാനുള്ള കഴിവ്, ഇത്യാദി കാര്യങ്ങളാണ് പരിശോധിക്കുക.
✅ ഓരോ റീജിയണൽ സ്ലാമിനും 25 പേരെ വീതം തിരഞ്ഞെടുക്കും. അങ്ങനെ ആകെ 100 പേർ. അതിൽ നിന്ന് ഫൈനൽ സ്ലാമിനായി 4 പേരെ വീതം ഫൈനൽ സ്ലാമിനായി തിരഞ്ഞെടുക്കും. ഈ എണ്ണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം.
✅വിദഗ്ധ സമിതികളുടെ ശുപാർശകൾ അന്തിമമായിരിക്കും.
ഫോട്ടോസ് അപ്ലോഡ് ചെയ്യണമോ?
ഇപ്പോൾ വേണ്ട. ആദ്യ സ്ക്രീനിംഗിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന അവതാരകരുടെ ഫോട്ടോകൾ സ്ലാമിന് വേണ്ടി തയ്യാറാക്കുന്ന പുസ്തകത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി വരും. അപ്പോൾ അവ നൽകണം. രജിസ്റ്റർ ചെയ്യുന്നതിന് ഫോട്ടോയോ സർട്ടിഫിക്കറ്റുകളോ റെക്കമൻഡേഷനുകളോ അപ്ലോഡ് ചെയ്യേണ്ടതില്ല.
കേരളത്തിന് പുറത്തുള്ളവർക്ക് പങ്കെടുക്കാൻ കഴിയുമോ?
തീർച്ചയായും കഴിയും. 2024-ൽ സയൻസ് സ്ലാം നടന്നപ്പോൾ കേരളത്തിന് പുറത്തുനിന്നുള്ള മലയാളി ഗവേഷകർ ഇതിൽ പങ്കെടുത്തിരുന്നു. ഇത്തവണയും അവരെപ്പോലുള്ളവരെ സ്വാഗതം ചെയ്യുന്നു.
സാമൂഹികശാസ്ത്രങ്ങൾ, ഭാഷാപഠനം തുടങ്ങിയ മേഖലകളിലെ ഗവേഷകർക്ക് പങ്കെടുക്കാമോ?
ക്ഷമിക്കണം, ഇക്കാര്യം ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോൾ നടക്കുന്ന സയൻസ് സ്ലാമിൽ അവരെ ഉൾപ്പെടുത്താൻ നിർവാഹമില്ല.
രജിസ്ട്രേഷനും സമയക്രമവും എങ്ങനെ?
ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
📅 രജിസ്ട്രേഷൻ തുടക്കം : സെപ്റ്റംബർ 15
📅 അവസാന തിയ്യതി : ഒക്ടോബർ 15
📅 വിഷയസംഗ്രഹം പരിശോധിച്ച് തെരഞ്ഞെടുക്കപ്പെട്ടോ എന്ന് അറിയിക്കുന്ന തിയ്യതി. : ഒക്ടോബർ 25
📅 തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്. : ഒക്ടോബർ 28,29
📅 ഓഡിയൻസ് രജിസ്ട്രേഷൻ : ഒക്ടോബർ 20 മുതൽ
DEC 14 – IIT PALAKKAD
കേരള സയൻസ് സ്ലാം 26
രാവിലെ 9.30 മുതൽ
ഓരോ അവതരണവും 10 മിനിറ്റ് വീതം
സമ്മാനം
വിജയികൾക്ക് 2 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങൾ
മൂല്യനിർണ്ണയം
അവതരണങ്ങൾ വിലയിരുത്തുന്നത് കേൾവിക്കാർ കൂടി അണ്
600 പേർക്ക്
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്ക് പങ്കെടുക്കാം.
വിഡിയോ ഡോക്യുമെന്റേഷൻ
സ്ലാം അവതരണങ്ങളുടെ വീഡിയോകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും
സംഘാടനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,ലൂക്ക സയൻസ് പോർട്ടൽ Curiefy, വിവിധ കോളേജുകൾ
