Science Slam
- Maharaja's College, Ernakulam
- 03:16 PM – 03:28 PM #21
സംഗ്രഹം
Mpemba effect: പ്രകൃതിയിലെ ചില അത്ഭുത കുറുക്കുവഴികൾ
ചൂടുവെള്ളം തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ഐസാകുന്ന പ്രതിഭാസമാണ് Mpemba Effect. വെള്ളത്തിൽ ഇത് സംഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മാഗ്നറ്റിക്, ക്വാണ്ടം സിസ്റ്റങ്ങളിലും ചൂടേറിയ അവസ്ഥയിലുള്ളവ ചില പ്രത്യേക സാഹചര്യങ്ങളിൽ വേഗത്തിൽ സന്തുലിതാവസ്ഥയിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയക്കൂട്ടങ്ങളെപ്പോലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ആക്ടീവ് മാറ്റർ സിസ്റ്റങ്ങളിലും ഇത്തരം പ്രതിഭാസങ്ങൾ സാധ്യമാണോ എന്നും എപ്പോഴൊക്കെയാണ് സംഭവിക്കുന്നതെന്നും ഗണിതശാസ്ത്ര സാധ്യതകളിലൂടെ കണ്ടെത്തുകയാണ് എന്റെ ഗവേഷണം.