Science Slam

St. Mary's College, Thrissur
11:12 AM – 11:24 AM #7
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുഞ്ഞൻ ചിലന്തി ഒളിപ്പിച്ചുവെച്ച വിഷ വിസ്മയങ്ങൾ

പേടിയോടെ നോക്കുന്ന ചിലന്തിയിൽ, ശാസ്ത്രലോകത്തിന് പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കാൻ കഴിയുന്ന ജൈവരഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ? ഈ ചോദ്യത്തിൽനിന്നാണ് ഈ ഗവേഷണയാത്ര ആരംഭിക്കുന്നത്. കൂട്ടമായി ജീവിക്കുന്ന Stegodyphus sarasinorum എന്ന ചിലന്തിയുടെ വിഷഗ്രന്ഥികളെ പഠനവിധേയമാക്കി, അവയിലെ വിവിധ ജൈവതന്മാത്രകളെയും അവയുടെ പ്രവർത്തനങ്ങളെയും കണ്ടെത്തുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. കാൻസർ കോശങ്ങളിൽ ചിലന്തിവിഷം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനം, ഭാവിയിലെ ചികിത്സാ ഗവേഷണങ്ങൾക്ക് പുതിയ വഴികൾ തുറക്കാനുള്ള സാധ്യതകളിലേക്കും വെളിച്ചം വീശുന്നു.

Scroll to Top