Science Slam
- Payyanur College, Payyanur, Kannur
- 03:39 PM – 03:51 PM #23
സംഗ്രഹം
നെറ്റ്‌വർക്ക് ട്രാഫിക്കിന്റെ രഹസ്യജീവിതം: സൈബർ ആക്രമണങ്ങളുടെ അടയാളങ്ങൾക്കായുള്ള അന്വേഷണം
ഓരോ നിമിഷവും കോടിക്കണക്കിന് ഡാറ്റ പാക്കറ്റുകൾ പാഞ്ഞുപോകുന്ന ആധുനിക നെറ്റ്‌വർക്കുകളിൽ, അവയുടെ തിരക്കിനിടയിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണികളെ തിരിച്ചറിയുക എന്നത് ചെറിയ കാര്യമല്ല. പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാത്ത അസാധാരണ ഡാറ്റ ട്രാഫിക്കുകളെ (Traffic Anomalies) സിഗ്‌നൽ പ്രൊസസ്സിംഗ്, മെഷീൻ ലേണിംഗ് തുടങ്ങിയ നിരവധി രീതികളുടെ
സഹായത്തോടെ തത്സമയം നിരീക്ഷിക്കുകയാണ് ഈ പഠനം ചെയ്യുന്നത്. സാധാരണ ഡാറ്റാ ഒഴുക്കിനെ തടസ്സപ്പെടുത്താതെ, സൈബർ ആക്രമണങ്ങളെയും സിസ്റ്റം തകരാറുകളെയും നിമിഷങ്ങൾക്കകം കണ്ടെത്താൻ ഈ ഗവേഷണം വഴിയൊരുക്കുന്നു. അങ്ങനെ നെറ്റ്‌വർക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, തടസ്സമില്ലാത്ത ഡിജിറ്റൽ ആശയവിനിമയം സാധ്യമാക്കുന്നു.