Science Slam

St. Mary's College, Thrissur
12:16 PM – 12:28 PM #11
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

പ്ലാസ്റ്റിക്കിന്റെ ചെറുതരികൾ, മണ്ണിന്റെ വലിയ ചോദ്യങ്ങൾ

‘പ്ലാസ്റ്റിക്കിന്റെ ചെറുതരികൾ, മണ്ണിന്റെ വലിയ ചോദ്യങ്ങൾ’ എന്ന അവതരണം, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കിന്റെ കഥ മണ്ണിൽ എങ്ങനെ തുടരുന്നു എന്ന അന്വേഷണമാണ്. മൈക്രോപ്ലാസ്റ്റിക്കുകൾ മണ്ണിന്റെ സ്വഭാവത്തെയും സസ്യങ്ങളുടെ വളർച്ചയെയും എങ്ങനെ സ്വാധീനിക്കാം എന്നതാണ് ഇതിന്റെ പ്രമേയം. മണ്ണിനെയും വേരിനെയും ഇലയിലെ ‘ഭക്ഷണനിർമാണ ഫാക്ടറി’യെയും കഥാപാത്രങ്ങളാക്കി, ഉള്ളിച്ചെടിയെ അടിസ്ഥാനമാക്കിയുള്ള എന്റെ ഗവേഷണം ലളിതമായ കഥാരൂപത്തിൽ അവതരിപ്പിക്കുന്നു. കണ്ണിൽപ്പെടാത്ത ചെറുതരികൾ ഉയർത്തുന്ന വലിയ പരിസ്ഥിതിച്ചോദ്യങ്ങളിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം.

Scroll to Top