Science Slam

Payyanur College, Payyanur, Kannur
10:48 AM – 11:00 AM #5
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

എക്സോസോം: കോശങ്ങളുടെ സന്ദേശപ്പെട്ടി

ഒരു ക്യാൻസർ കോശത്തിന് മറ്റൊരു സാധാരണ കോശത്തിലേക്ക് സന്ദേശം അയയ്ക്കാൻ കഴിയുമോ? തീർച്ചയായും!
കോശങ്ങൾ തമ്മിലുള്ള ഈ ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ സന്ദേശവാഹകരാണ് എക്സോസോമുകൾ (Exosomes).
സ്തനാർബുദ കോശങ്ങളിൽ നിന്ന് പുറത്തുവരുന്ന ഈ ചെറിയ സഞ്ചികൾ സാധാരണ കോശങ്ങളിലേക്ക് ജൈവസന്ദേശങ്ങൾ കൈമാറുകയും അവയുടെ സ്വഭാവത്തിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഈ സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ ഒരുകാലത്ത് വെറും RNA ശകലങ്ങളായി മാത്രം കണക്കാക്കപ്പെട്ടിരുന്ന, എന്നാൽ ഇന്ന് നിർണായകമായ ജൈവപ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞ tRNA-derived fragments (tRFs) എന്ന ചെറിയ RNA തന്മാത്രകൾക്കും പ്രാധാന്യമുണ്ട്. സ്തനാർബുദ കോശങ്ങളിൽ നിന്നുള്ള എക്സോസോമുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന tRF-3001a എന്ന RNA തന്മാത്രയുടെ പങ്കും, അത് സാധാരണ കോശങ്ങളുടെ സ്വഭാവത്തിലും പ്രവർത്തനങ്ങളിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് എന്റെ ഗവേഷണത്തിന്റെ പ്രധാന പഠനവിഷയം. ക്യാൻസർ കോശങ്ങളും സാധാരണ കോശങ്ങളും തമ്മിലുള്ള ഈ സൂക്ഷ്മമായ ആശയവിനിമയത്തിന്റെ ശാസ്ത്രീയ വശങ്ങളാണ് ഈ അവതരണത്തിലൂടെ പങ്കുവയ്ക്കുന്നത്.

Scroll to Top