Science Slam
- Payyanur College, Payyanur, Kannur
- 03:15 PM – 03:27 PM #21
സംഗ്രഹം
ഫ്യൂഷൻ മാജിക്: പ്രപഞ്ചത്തിൻ്റെ രഹസ്യം മുതൽ ഊർജഭാവി വരെ
മനുഷ്യശരീരത്തിലെ അണുക്കൾ പോലും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നക്ഷത്രങ്ങളിൽ രൂപപ്പെട്ട 'നക്ഷത്രത്തുളളികൾ' (Starstuff) ആണെന്നത് പ്രപഞ്ചത്തിന്റെ അത്ഭുത യാഥാർത്ഥ്യമാണ്. എന്നാൽ നക്ഷത്രങ്ങളുടെ ഉള്ളിൽ വളരെ കുറഞ്ഞ ഊർജ്ജത്തിൽ (Low Energy) ന്യൂക്ലിയർ ഫ്യൂഷൻ എങ്ങനെ സാധ്യമാകുന്നു എന്നത് ആധുനിക ഭൗതികശാസ്ത്രം ഇനിയും പൂർണ്ണമായി ചുരുളഴിച്ചിട്ടില്ലാത്ത ഒരു രഹസ്യമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ദൗർലഭ്യം മൂലം മനുഷ്യരാശി നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് പരിഹാരം കാണാൻ, നക്ഷത്രങ്ങളിലെ ഈ ലോ-എനർജി ഫ്യൂഷൻ പ്രക്രിയയെക്കുറിച്ചുള്ള പഠനങ്ങൾ നിർണ്ണായകമാണ്. ആത്യന്തികമായി, വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക മാർഗ്ഗം ക്ലീൻ എനർജി തരുന്ന ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയാണ്.