Science Slam

Fatima Mata National College, Kollam
02:51 PM – 03:03 PM #19
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

മാലിന്യമല്ല, മൂല്യവത്തായ സമ്പത്ത്; ചക്കയുടെ പുതിയ സാധ്യതകൾ!

“എന്നെ മാലിന്യമെന്ന് കരുതി വലിച്ചെറിയല്ലേ! അമൂല്യമായ പ്രകൃതിസമ്പത്ത് എന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. ഞാനാണ് നിങ്ങളുടെ സ്വന്തം ചക്ക!”

ചക്കയുടെ തോട്, ചവണി, മടൽ, പൂഞ്ഞ് തുടങ്ങിയ ഉപേക്ഷിക്കപ്പെടുന്ന ഭാഗങ്ങളിൽ ഭക്ഷ്യവ്യവസായത്തിന് പ്രാധാന്യമുള്ള പ്രകൃതിദത്ത പെക്ടിൻ അടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുത്ത പത്ത് ചക്കയിനങ്ങളിൽനിന്ന് സിട്രിക് ആസിഡ് ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ രീതിയിലും മൈക്രോവേവ് സഹായത്തോടെയും പെക്ടിൻ വേർതിരിച്ചെടുത്ത് അതിന്റെ ഗുണങ്ങളും പ്രവർത്തനക്ഷമതയും പഠിക്കുകയായിരുന്നു എന്റെ ഗവേഷണം. തുടർന്ന് ഈ പെക്ടിൻ ഉപയോഗിച്ച് തണ്ണിമത്തൻ ചേർത്ത പാൽപാനീയവും പെക്ടിൻ സമ്പുഷ്ടമായ ബ്രെഡും വികസിപ്പിച്ച് അവയുടെ ഗുണനിലവാരവും ഉപഭോക്തൃ സ്വീകാര്യതയും വിലയിരുത്തി.

ചക്കയുടെ പാഴ്‌ഭാഗങ്ങളെ മൂല്യവത്തായ ഭക്ഷ്യവിഭവങ്ങളാക്കി മാറ്റി സുസ്ഥിര ഭക്ഷ്യവ്യവസായത്തിന് പ്രയോജനപ്പെടുത്തുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. പ്രകൃതിയിൽ ഒന്നും യഥാർത്ഥത്തിൽ പാഴല്ല; തിരിച്ചറിയപ്പെടാത്ത മൂല്യം മാത്രമാണ് മാലിന്യമെന്ന പേരിൽ ഉപേക്ഷിക്കപ്പെടുന്നത്!

Scroll to Top