Science Slam

Fatima Mata National College, Kollam
10:00 AM – 10:12 AM #1
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ആക്രിക്കൂമ്പാരം മണ്ണിനോട് ചെയ്യുന്ന രഹസ്യമെന്ത്? ഒരു ശാസ്ത്രീയ അന്വേഷണം - ഒരു സ്മാർട്ട് പരിഹാരം!

ഒരു ആക്രിക്കടയിലെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് മണ്ണിന്റെ കഥ മാറ്റിയെഴുതാനാകുമോ? മണ്ണിന്റെ ഉപരിതലത്തിൽ തുടങ്ങി ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ എന്തൊക്കെയാണ് മാറുന്നത്? ഋതുക്കൾക്കൊപ്പം മണ്ണിന്റെ സ്വഭാവവും മാറുന്നുണ്ടോ? ശാസ്ത്രീയ തെളിവുകളിലൂടെ ആ രഹസ്യങ്ങൾ കണ്ടെത്തി, മണ്ണിനെ സംരക്ഷിക്കാനുള്ള വഴികൾ തേടുന്ന ഒരു അന്വേഷണയാത്ര!
മണ്ണിലെ പോഷകഘടകങ്ങൾ, ഘനലോഹങ്ങൾ, മറ്റ് രാസഘടകങ്ങൾ എന്നിവയുടെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ ആക്രി മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം. നമ്മുടെ കണ്ണുകൾക്ക് കാണാനാകാത്ത ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, പരിസ്ഥിതി സൗഹൃദമായ ആക്രി മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

Scroll to Top