Science Slam

Payyanur College, Payyanur, Kannur
12:52 PM – 01:04 PM #14
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

പ്രകൃതിയുടെ പുളിപ്പ് ഉപയോഗിച്ചും പുതിയ ശൃംഖലാ ബന്ധനത്തിലൂടെയും റബ്ബർ കരുത്തിലേക്ക്!

റബ്ബർ പാൽ ഉറയാൻ ഫോർമിക് ആസിഡ് തന്നെ വേണമോ? നമ്മുടെ ചുറ്റുപാടുകളിൽ സുലഭമായ പുളിപ്പഴങ്ങൾക്ക് അതിന് പകരക്കാരാകാൻ കഴിയുമോ? പ്രകൃതിയുടെ ഈ പുളിപ്പിനെ ശാസ്ത്രത്തിന്റെ പരീക്ഷണശാലയിൽ എത്തിച്ച് റബ്ബർ ലാറ്റക്സിന്റെ സംസ്കരണത്തിന് പുതിയ സാധ്യതകൾ തേടുന്നു. അതോടൊപ്പം, പരമ്പരാഗത സൾഫർ വൾക്കനൈസേഷനു പകരമായി ഗ്ലൂട്ടറാൾഡിഹൈഡ് ഉപയോഗിച്ച് റബ്ബറിന് കൂടുതൽ കരുത്തും ഈടും മികച്ച പ്രത്യേകതകളും നൽകാനുള്ള പരീക്ഷണങ്ങളാണ് ഈ പഠനം. ഈ കൗതുകം നിറഞ്ഞ ശാസ്ത്രയാത്രയുടെ കണ്ടെത്തലുകൾ അറിയാൻ ഈ അവതരണം തീർച്ചയായും കാണുക!

Scroll to Top