Science Slam
- St. Mary's College, Thrissur
- 12:40 PM – 12:52 PM #13
സംഗ്രഹം
പശ്ചിമഘട്ടത്തിലെ മരതകതേരട്ടകൾ - ചെളി പുരളാത്ത സുന്ദരന്മാർ
പശ്ചിമഘട്ട താഴ്‌വരകളിലെ ഇരുണ്ട ചളി നിറഞ്ഞ മണ്ണിൽ ഉരുണ്ടും മറിഞ്ഞും നടന്നിട്ടും എപ്പോഴും സുന്ദരന്മാരായ കാണപ്പെടുന്ന പച്ച തേരട്ടകളുടെ സ്വയം വൃത്തിയാക്കലിന്റെ രഹസ്യം കണ്ടെത്തുകയാണ് ഈ പഠനത്തിലൂടെ. ആർത്രോസ്‌ഫെറാ ലുട്ടിസെൻസ് എന്ന് അറിയപ്പെടുന്ന ഈ തെരട്ടകളുടെ പുറംതോടുകൾ സ്വയം ശുചീകരണത്തിന്റെ ഭാഗമായി താമരയില പ്രഭാവം കാണിക്കുന്നു.. മാത്രവുമല്ല പുറംതോടുകളിലെ നാനോ തലത്തിലുള്ള ഘടനകളും അവ ഉണ്ടാക്കിയിട്ടുള്ള രാസ പദ്ധാർഥ്ങ്ങളും തിളക്കത്തിനു പുറമെ അവയ്ക്കു സംരക്ഷണവും നൽകുന്നു.. ഈ വൃത്തിക്കാരന്റെ രഹസ്യം വെറുമൊരു കൗതുകം മാത്രമല്ല,
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ബയോമിമിക്രി (Biomimicry) എന്ന ശാസ്ത്രശാഖയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.