Science Slam
- St. Mary's College, Thrissur
- 02:27 PM – 02:39 PM #17
സംഗ്രഹം
മാലിന്യത്തിന് രണ്ടാം ജന്മം; ശാസ്ത്രത്തിന് പുതിയ വെളിച്ചം
നമ്മൾ വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരിക്കൽ ജീവന് ഭീഷണിയായ വിഷത്തെ കണ്ടെത്തുന്ന ഒരു ശാസ്ത്രനായകനായി മാറാൻ കഴിയുമെന്ന് കരുതിയിട്ടുണ്ടോ? ഉപേക്ഷിക്കപ്പെട്ട പോളിത്തീനിൽനിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന അതിസൂക്ഷ്മ കാർബൺ ഡോട്ടുകൾ നിർമ്മിച്ചാണ് എന്റെ ഗവേഷണയാത്ര. അവയുടെ പ്രകാശത്തിൽ ഒളിഞ്ഞിരിക്കുന്ന സൂചനകളിലൂടെ വെള്ളത്തിൽ അദൃശ്യനായി കടന്നുകൂടുന്ന അപകടകാരിയായ മെർക്കുറിയെ തിരിച്ചറിയാൻ കഴിയുന്ന ഒരു ഫ്ലൂറസന്റ് സെൻസർ വികസിപ്പിച്ചു.
ഇത് വെറുമൊരു മാലിന്യസംസ്കരണമല്ല... മാലിന്യത്തെ വിഷം കണ്ടെത്തുന്ന പ്രകാശമാക്കി മാറ്റുന്ന ഒരു ശാസ്ത്രവിപ്ലവമാണ്!