Science Slam
- St. Mary's College, Thrissur
- 11:00 AM – 11:12 AM #6
സംഗ്രഹം
പ്രകൃതിയിൽ നിന്ന് നാനോ സാങ്കേതികവിദ്യയിലേക്ക്: പരിസ്ഥിതി സൗഹൃദ റബ്ബർ നാനോകമ്പോസിറ്റുകളുടെ ഹരിതവിപ്ലവം!
അക്കാലിഫ ഹിസ്പിഡയുടെ ഇലകളിൽനിന്ന് എൻസൈമിന്റെ സഹായത്തോടെ വേർതിരിച്ചെടുത്ത നാനോസെല്ലുലോസും കണിക്കൊന്ന വിത്തിന്റെ ഗമ്മും സുഗന്ധതൈലവും ചേർന്ന് പ്രകൃതിയുടെ കരുത്തിൽ പുതിയ റബ്ബർ നാനോകമ്പോസിറ്റുകൾക്ക് വഴിയൊരുക്കുന്നു! പരിസ്ഥിതി സൗഹൃദമായ ഈ ഗവേഷണത്തിലൂടെ റബ്ബറിന്റെ യാന്ത്രികബലം, കീറൽപ്രതിരോധം, താപസ്ഥിരത എന്നിവ മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു.പ്രകൃതിദത്ത വസ്തുക്കളെ നൂതന നാനോസാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് സുസ്ഥിരമായ വസ്തുക്കൾ വികസിപ്പിക്കാനുള്ള പുതിയ സാധ്യതകളാണ് ഈ പഠനം തുറന്നിടുന്നത്.
*പ്രകൃതിയുടെ കരുത്തിൽ, നാനോ സാങ്കേതികവിദ്യയിലൂടെ, സുസ്ഥിരമായൊരു നാളെയിലേക്ക്!*