Science Slam
- Fatima Mata National College, Kollam
- 03:15 PM – 03:27 PM #21
സംഗ്രഹം
ഈച്ചകൾ മറക്കുമോ? അൽഷിമേഴ്സിന്റെ രഹസ്യം തേടി ഒരു ഗവേഷണം!
പഴുത്ത പഴങ്ങൾക്കു ചുറ്റും പറന്നുനടക്കുന്ന ചെറിയ പഴയീച്ചകളായ Drosophila melanogaster മനുഷ്യരിലെ അൽഷിമേഴ്‌സ് പോലുള്ള നാഡീരോഗങ്ങൾ പഠിക്കാനുള്ള പ്രധാന ഗവേഷണ മാതൃകകളാണ്. മനുഷ്യരിലെ രോഗവുമായി ബന്ധപ്പെട്ട അമിലോയ്ഡ്-ബീറ്റ 42 പ്രോട്ടീൻ ന്യൂറോണുകളിൽ ഉത്പാദിപ്പിക്കുന്ന ജനിതകമാറ്റം വരുത്തിയ പഴയീച്ചകളെ സൃഷ്ടിച്ചാണ് എന്റെ ഗവേഷണം. ഇവയെ ഉപയോഗിച്ച് ന്യൂറോണുകളെ സംരക്ഷിക്കാൻ ശേഷിയുള്ള പ്രകൃതിദത്തവും കൃത്രിമവുമായ രാസസംയുക്തങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. ക്ലൈംബിങ് അസ്സേ പരീക്ഷണത്തിലൂടെ ഈച്ചകളുടെ ചലനശേഷിയും മുകളിലേക്ക് കയറാനുള്ള കഴിവും വിലയിരുത്തി രോഗബാധയിലും വിവിധ സംയുക്തങ്ങളുടെ പ്രയോഗത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്നു. ചെറിയൊരു ഈച്ചയിലൂടെ അൽഷിമേഴ്‌സ് രോഗത്തെ കൂടുതൽ മനസ്സിലാക്കാനും ഭാവിയിലെ ന്യൂറോപ്രൊട്ടക്റ്റീവ് ചികിത്സകൾക്ക് വഴിതുറക്കാനുമുള്ള ശ്രമമാണിത്.