Science Slam
- Maharaja's College, Ernakulam
- 12:52 PM – 01:04 PM #14
സംഗ്രഹം
ചാർജ് കുറയാതെ, യാത്ര കുറയാതെ: ലിഥിയം അയൺ ബാറ്ററിയിലെ ആനോഡിന്റെ കഥ
നമ്മുടെ നിത്യജീവിതത്തിലെ നിരവധി ഉപകരണങ്ങൾക്ക് ശക്തി പകരുന്ന ലിഥിയം അയൺ ബാറ്ററികളുടെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന ആനോഡിന്റെ കഥയിലൂടെയാണ് ഈ ശാസ്ത്രയാത്ര ആരംഭിക്കുന്നത്. ഉയർന്ന ഊർജസംഭരണശേഷിയുള്ള ആനോഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, ടിൻ ഡൈഓക്സൈഡും പോളിഅനിലിനും ചേർന്ന സംയുക്തം ഉപയോഗിച്ച് ടിൻ ഡൈഓക്സൈഡിന്റെ വ്യാപ്തവ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് ഈ അവതരണം പരിചയപ്പെടുത്തുന്നു. “ചാർജ് കുറയാതെ, യാത്ര കുറയാതെ: ലിഥിയം അയൺ ബാറ്ററിയിലെ ആനോഡിന്റെ കഥ” എന്ന ഈ അവതരണത്തിലൂടെ മികച്ച ബാറ്ററികൾക്ക് പിന്നിലെ ശാസ്ത്രത്തെ ലളിതമായും ആകർഷകമായും എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.