Science Slam

St. Mary's College, Thrissur
04:03 PM – 04:15 PM #25
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

എക്സൈറ്റോണുകളുടെ മൊയ്റേ ലോകം

പ്രകാശവും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ രൂപപ്പെടുന്ന വിസ്മയകരമായ കണങ്ങളാണ് എക്സൈറ്റോണുകൾ(Excitons). രണ്ട് വ്യത്യസ്ത 2D വസ്തുക്കളുടെ പാളികൾ ചെറിയൊരു twist angleൽ തിരിച്ച് അടുക്കിവയ്ക്കുമ്പോൾ അവയ്ക്കിടയിൽ രൂപപ്പെടുന്ന പ്രത്യേക പാറ്റേണാണ് Moiré pattern. ഈ പാറ്റേൺ ഒരു പ്രത്യേക potential സൃഷ്ടിക്കുന്നു. ഈ potential-ലെ വിവിധ ഇടങ്ങളിൽ എക്സൈറ്റോണുകൾ കുടുങ്ങുകയും വ്യത്യസ്ത bound states രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെറിയ twist angle സൃഷ്ടിക്കുന്ന വലിയ മാറ്റങ്ങളിലൂടെ എക്സൈറ്റോണിന്റെ പുതിയൊരു ലോകത്തെ നാം കണ്ടെത്തുന്നു.

Scroll to Top