Science Slam
- Payyanur College, Payyanur, Kannur
- 02:51 PM – 03:03 PM #19
സംഗ്രഹം
ഡോക്ടറുടെ കണ്ണും AIയുടെ ബുദ്ധിയും
ഒരു ഫോട്ടോയിൽ നിന്ന് ആളുകളെയും സ്ഥലങ്ങളെയും തിരിച്ചറിയുന്നതുപോലെ, X-ray, CT Scan ചിത്രങ്ങളിൽ നിന്ന് രോഗസൂചനകൾ കണ്ടെത്താൻ AI-ക്ക് കഴിയുമോ? Chest X-ray-ൽ തുടങ്ങിയ എന്റെ ഗവേഷണം ഇന്ന് ശ്വാസകോശത്തിന്റെ 3D CT Scan-ലെ ചെറിയ നോഡ്യൂളുകളുടെ (Nodules) വിശകലനത്തിലേക്ക് എത്തിനിൽക്കുന്നു. അവയുടെ ആകൃതി, അരികുകൾ, ചുറ്റുപാടുകളിലെ മാറ്റങ്ങൾ എന്നിവ കാൻസർ സാധ്യതയെക്കുറിച്ച് എന്ത് സൂചനകളാണ് നൽകുന്നത്? ഒരു ഡോക്ടർ ശ്രദ്ധിക്കുന്ന ഇത്തരം സൂക്ഷ്മവിവരങ്ങൾ AI-ക്കും തിരിച്ചറിയാൻ കഴിയുമോ എന്ന അന്വേഷണമാണ് എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനം.