Science Slam

Payyanur College, Payyanur, Kannur
11:24 AM – 11:36 AM #8
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കുരുമുളകിന്റെ എരിവിന് പിന്നിലെ ജനിതക രഹസ്യം

നമ്മുടെ ഭക്ഷണത്തിൽ അൽപ്പം കുരുമുളകുപൊടി ചേർത്താൽ എരിവ് കൂടും... എന്നാൽ ആ ചെറിയ കുരുമുളകിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന എരിവിന്റെ രഹസ്യം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുരുമുളകിനെ ഇത്രയും എരിവുള്ളതാക്കുന്നത് പൈപ്പറിൻ എന്നൊരു രാസസംയുക്തമാണ്. പക്ഷേ, ഈ പൈപ്പറിൻ ഉണ്ടാക്കാൻ കുരുമുളകിനെ സഹായിക്കുന്ന ആ ജീൻ ഏതാണെന്ന് അറിയാമോ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി കുരുമുളകിന്റെ ജനിതക ലോകത്തേക്ക് നടത്തിയ ഒരു ഗവേഷണയാത്രയാണ് എന്റെ ഈ പഠനം. അപ്പോൾ, കുരുമുളകിന്റെ എരിവിന് പിന്നിലെ ആ ജീൻ ഏതായിരിക്കും? അതിന്റെ രഹസ്യം നമുക്ക് കണ്ടെത്താം!

Scroll to Top