Science Slam
- Maharaja's College, Ernakulam
- 12:28 PM – 12:40 PM #12
സംഗ്രഹം
ഒരു ചെറിയ സാഷെ, ശുദ്ധജലത്തിനൊരു വലിയ പ്രതീക്ഷ!
നമ്മുടെ അടുക്കളയിൽ സാധാരണയായി വലിച്ചെറിയുന്ന ചെമ്മീന്റെ പുറംതോടും മുട്ടത്തോടും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഫിൽട്ടർ നിർമ്മിക്കാൻ ഉപയോഗിക്കാമെന്ന് അറിയാമോ? ഈ ആശയത്തിൽ നിന്നാണ് എന്റെ ഗവേഷണം ആരംഭിക്കുന്നത്. ചെമ്മീന്റെ പുറംതോടിൽ നിന്ന് ലഭിക്കുന്ന കൈറ്റോസാനും മുട്ടത്തോടിൽ നിന്ന് തയ്യാറാക്കുന്ന കാൽസ്യം ഓക്സൈഡും PVA എന്ന പോളിമറും ചേർത്ത് വളരെ നേർത്ത നാനോഫൈബറുകൾ നിർമ്മിക്കുന്നു. ഇവ ഉപയോഗിച്ച് തയ്യാറാക്കിയ ചെറിയ സാഷെ ഫിൽട്ടർ കനാൽ വെള്ളത്തിൽ പരീക്ഷിച്ചപ്പോൾ ബാക്ടീരിയകളുടെ അളവിലും ഫോസ്ഫേറ്റിന്റെ അളവിലും ഗണ്യമായ കുറവ് കണ്ടെത്തി. അടുക്കളയിലെ മാലിന്യങ്ങളെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റിക്കൊണ്ട് ശുദ്ധജലത്തിനായുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്ന ഈ ഗവേഷണത്തിന്റെ ആശയവും രീതിയും ഫലങ്ങളുമാണ് ഈ അവതരണത്തിലൂടെ പങ്കുവയ്ക്കുന്നത്.