Science Slam
- Maharaja's College, Ernakulam
- 11:12 AM – 11:24 AM #7
സംഗ്രഹം
കരിഞ്ഞുണങ്ങുന്ന ഭൂമിക്ക് കടൽവെള്ളത്തിൽ നിന്നൊരു പുനർജന്മം! ഹരിത ഹൈഡ്രജൻ – ഭാവിയുടെ ഊർജ്ജ വിപ്ലവം
ആഗോളതാപനത്തിനും ഫോസിൽ ഇന്ധന മലിനീകരണത്തിനും സുസ്ഥിര പരിഹാരമാണ് ഹരിത ഹൈഡ്രജൻ. പരമ്പരാഗത ഹൈഡ്രജൻ ഉൽപ്പാദനത്തിലെന്ന പോലെ ശുദ്ധജലത്തെ ആശ്രയിക്കാതെ കടൽവെള്ളത്തിൽ നിന്ന് നേരിട്ട് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിലൂടെ ശുദ്ധജലം സംരക്ഷിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സുസ്ഥിരമായ ഹരിത ഊർജ്ജഭാവി ഉറപ്പാക്കാനും സാധിക്കും.