Science Slam
- Maharaja's College, Ernakulam
- 02:52 PM – 03:04 PM #19
സംഗ്രഹം
ചേമ്പിലയും എണ്ണയും, അതിനിടയിലെ ശാസ്ത്രവും
മഴത്തുള്ളികളെ തന്നിൽ തങ്ങാൻ അനുവദിക്കാത്ത ചേമ്പിലയിൽ നിന്ന്, എണ്ണമലിനീകരണത്തെ നേരിടാൻ സഹായിക്കുന്ന ഒരു പുതിയ മെറ്റീരിയലിലേക്കുള്ള യാത്ര! ചേമ്പിലയുടെ സവിശേഷമായ ഉപരിതല ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, electrospinning എന്ന സാങ്കേതികവിദ്യയിലൂടെ nanofibre membranes വികസിപ്പിച്ചെടുത്ത ഗവേഷണത്തിന്റെ കഥയാണിത്. പ്രകൃതിയുടെ സൂക്ഷ്മമായ രൂപകൽപ്പനയും നാനോതലത്തിലുള്ള ശാസ്ത്രവും ഒത്തുചേരുമ്പോൾ, എണ്ണയും വെള്ളവും വേർതിരിക്കുന്നതിനുള്ള പുതിയ സാധ്യതകൾ എങ്ങനെ തുറക്കപ്പെടുന്നു എന്നതാണ് ഈ അവതരണത്തിൽ പറയുന്നത്.