Science Slam
- Fatima Mata National College, Kollam
- 02:39 PM – 02:51 PM #18
സംഗ്രഹം
ശരീരത്തിലെ എൽ-തൈറോസിൻ കണ്ടെത്താൻ സ്മാർട്ട് സെൻസർ
നാഡീവ്യവസ്ഥയുടെയും ഹോർമോൺ സന്തുലിതാവസ്ഥയുടെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ അമിനോ ആസിഡാണ് എൽ-തൈറോസിൻ. ഇതിന്റെ അളവിലുള്ള വ്യതിയാനങ്ങൾ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിന്റെ സാന്നിധ്യം കൃത്യമായി കണ്ടെത്തുന്നത് രോഗനിർണയത്തിൽ പ്രധാനമാണ്.
ഇതിനായി തന്മാത്രാമുദ്രണം ചെയ്ത പോളിമർ (MIP) അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോകെമിക്കൽ സെൻസറാണ് എന്റെ ഗവേഷണം. മറ്റ് സമാന തന്മാത്രകളിൽനിന്ന് എൽ-തൈറോസിനെ മാത്രം തിരഞ്ഞെടുത്ത് തിരിച്ചറിയാൻ ശേഷിയുള്ള ഈ സെൻസർ, കുറഞ്ഞ സാന്ദ്രതയിലുള്ള സാന്നിധ്യം പോലും വൈദ്യുതസിഗ്നലുകളിലൂടെ വേഗത്തിൽ കണ്ടെത്തുന്നു. ചെലവുകുറഞ്ഞതും ഉയർന്ന സംവേദനക്ഷമതയുള്ളതുമായ ഈ സാങ്കേതികവിദ്യ കൃത്യമായ രോഗനിർണയത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു.