Science Slam

St. Mary's College, Thrissur
03:15 PM – 03:27 PM #21
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ചേരുമോ ഈ കൂട്ടുകെട്ട്? സസ്യസംയുക്തങ്ങളും കാൻസർ പ്രോട്ടീനുകളും

"മുറ്റത്തെ മുല്ലയ്ക്ക് മണമില്ല" എന്ന പഴഞ്ചൊല്ല് പോലെ, നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന പല ഔഷധസസ്യങ്ങളുടെയും ഔഷധമൂല്യം പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. ലോകമെമ്പാടും വലിയ ആരോഗ്യവെല്ലുവിളിയായി തുടരുന്ന കാൻസറിനെ നേരിടാൻ പുതിയ സാധ്യതകൾ തേടുമ്പോൾ, ഇത്തരം സസ്യങ്ങളിലെ ജൈവസജീവ രാസസംയുക്തങ്ങളും ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരമ്പരാഗത ഔഷധപ്രാധാന്യമുള്ള വിഴുധി (Cadaba fruticosa) എന്ന സസ്യത്തെ ഞാൻ എന്റെ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്ന രാസസംയുക്തങ്ങളെ തിരിച്ചറിയുകയും, കാൻസർ കോശങ്ങളിലെ അവയുടെ പ്രവർത്തനസാധ്യതകൾ ലബോറട്ടറി പരീക്ഷണങ്ങളിലൂടെയും കമ്പ്യൂട്ടർ അധിഷ്ഠിത പഠനങ്ങളിലൂടെയും വിലയിരുത്തുകയുമാണ് എന്റെ ഗവേഷണം. പ്രകൃതിയിൽനിന്നുള്ള ഈ രാസസംയുക്തങ്ങൾ കാൻസർ ഗവേഷണത്തിന് നൽകുന്ന സാധ്യതകൾ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

Scroll to Top