Science Slam

Maharaja's College, Ernakulam
03:04 PM – 03:16 PM #20
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

കടൽക്കോളിൽ ഒളിഞ്ഞൊരു അത്ഭുതം! ആലപ്പുഴയിലെ ചാകരയുടെ ശാസ്ത്രരഹസ്യം

മൺസൂൺ കാലത്ത് കടൽ ആർത്തലച്ച് തിരമാലകളുയർത്തുമ്പോഴും ആലപ്പുഴയുടെ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ശാന്തമായി മീൻപിടിക്കാൻ വഴിയൊരുക്കുന്ന ഒരു പ്രകൃതിപ്രതിഭാസമുണ്ട് — ചാകര! എന്താണ് കടലിലെ ഈ പ്രതിഭാസത്തിന് പിന്നിലെ രഹസ്യം? വെറും കാറ്റും തിരമാലകളും മാത്രമാണോ ഇതിനു പിന്നിൽ? അതോ കടലിന്റെ അടിത്തട്ടിലെ ചെറുകണികകൾക്കും ധാതുക്കൾക്കും പറയാൻ മറ്റൊരു കഥയുണ്ടോ? കടലിന്റെ ഈ നിശ്ശബ്ദ രഹസ്യം തിരിച്ചറിയുമ്പോൾ, ചാകര വെറുമൊരു പ്രതിഭാസമല്ല; പ്രകൃതിയുടെ അത്ഭുതകരമായ രസതന്ത്രമാണ്.

Scroll to Top