Science Slam

St. Mary's College, Thrissur
11:52 AM – 12:04 PM #9
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

എല്ല് കൂടുന്നിടത്ത് എഞ്ചിനീയർക്ക് എന്താണ് കാര്യം? ഒരു മെറ്റാമെറ്റീരിയൽ ഡിസൈൻ പരീക്ഷണം

വാർധക്യസഹജമായ രോഗാവസ്ഥകളുടെ അന്താരാഷ്ട്ര കണക്കെടുപ്പിൽ ഏറ്റവും മുന്നിലുള്ളവ തുടയിലെയും മുട്ടിലെയും എല്ലുകളുടെ തേയ്മാനവുമായി ബന്ധപ്പെട്ടവയാണ്. തേയ്മാനം സംഭവിച്ച എല്ലുകളുടെ സ്ഥാനത്ത് ടൈറ്റാനിയം, കോബാൾട്ട് ക്രോം തുടങ്ങിയ ലോഹങ്ങൾ മാറ്റിസ്ഥാപിക്കുക എന്നതാണ് ഡോക്ടർമാർ സ്വീകരിച്ചുപോരുന്ന ഫലപ്രദമായ ചികിത്സാരീതി. ഈ ഇംപ്ലാന്റുകളുടെ രൂപകൽപ്പനയിലെ കൃത്യതയും, അവയുടെ പ്രവർത്തനത്തിലെ കാര്യക്ഷമതയും സുരക്ഷിതത്വവും, ഉറപ്പുവരുത്തുക എന്നത് ഒരു മെക്കാനിക്കൽ എൻജിനീയറുടെ ഉത്തരവാദിത്തമാണ്.

ഈ ലോഹ ഇംപ്ലാന്റുകളുടെ ആയുസ്സ് നൂതന സാങ്കേതികവിദ്യയായ മെറ്റൽ അഡിറ്റീവ് മാനുഫാക്ചറിങ് (Metal Additive Manufacturing) ഉപയോഗിച്ച് വികസിപ്പിക്കുന്ന പുതിയൊരു മെറ്റാമെറ്റീരിയൽ ഡിസൈൻ രീതിയിലൂടെ (Metamaterial design approach) എങ്ങനെ വർധിപ്പിക്കാം എന്നതാണ് എന്റെ ഗവേഷണ വിഷയം.

Scroll to Top