Science Slam
- Fatima Mata National College, Kollam
- 12:40 PM – 12:52 PM #13
സംഗ്രഹം
അദൃശ്യ വില്ലന്മാരും നാനോ സൂപ്പർഹീറോകളും
കാഴ്ചയിൽ തെളിഞ്ഞ വെള്ളത്തിനുള്ളിൽ നമ്മുടെ കണ്ണുകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വിഷലോഹങ്ങളും രാസമാലിന്യങ്ങളും ഒളിച്ചിരിക്കുന്നുണ്ടെങ്കിലോ? ഈ അദൃശ്യ വില്ലന്മാരെ കണ്ടെത്താൻ അതിലും ചെറിയൊരു സൂപ്പർഹീറോ എത്തിയാലോ? നമുക്ക് സുപരിചിതമായ വിഷമുള്ള ഒതളങ്ങയിൽനിന്ന് നിർമ്മിച്ചെടുത്ത കാർബൺ ഡോട്ടുകളാണ് ഈ കുഞ്ഞൻ സൂപ്പർഹീറോകൾ! പ്രകാശത്തിന്റെയും വൈദ്യുത സിഗ്നലുകളുടെയും സഹായത്തോടെ മലിനീകരണ വസ്തുക്കളെ തിരിച്ചറിയാൻ കഴിവുള്ള ഈ നാനോകണങ്ങളെക്കുറിച്ചും അവയുടെ പരിസ്ഥിതി സംരക്ഷണ സാധ്യതകളെക്കുറിച്ചുമുള്ള എന്റെ ഗവേഷണത്തിന്റെ കഥയാണിത്.