Science Slam

St. Mary's College, Thrissur
10:12 AM – 10:24 AM #2
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

മുറിവിൽ നിന്ന് ശാസ്ത്രം തേടി…

മുറിക്കൂട്ടിയിൽ വിരിഞ്ഞ ചുവന്ന വെളിച്ചത്തിന്റെ കഥ!

നമ്മുടെ മുറിവുകൾക്ക് ആശ്വാസം പകരാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന മുറിക്കൂട്ടി എന്ന കൊച്ചുചെടിയുടെ ഇലകളിൽനിന്ന് ശാസ്ത്രത്തിന്റെ പുതിയൊരു സാധ്യത കണ്ടെത്താനാകുമോ? ഈ ഇലകളിൽനിന്ന് തയ്യാറാക്കിയ അതിസൂക്ഷ്മ കാർബൺ നാനോകണങ്ങൾ പ്രത്യേക പ്രകാശത്തിൽ ചുവന്നുതിളങ്ങുന്നു! ആ വെളിച്ചത്തിന് മഞ്ഞപ്പിത്തത്തിന് കാരണമായ ബിലിറൂബിൻ എന്ന മഞ്ഞ വർണകത്തെ തിരിച്ചറിയാൻ സഹായിക്കാനാകുമോ? ഒരു സാധാരണ ഇലയിൽനിന്ന് ആരംഭിച്ച ഈ അന്വേഷണം പ്രകാശത്തിന്റെയും നാനോശാസ്ത്രത്തിന്റെയും അത്ഭുതലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. ഒരു ചെടിയിൽ വിരിഞ്ഞ ഈ ചുവന്ന വെളിച്ചം പറയുന്ന ശാസ്ത്രകഥ അറിയാൻ നിങ്ങൾ തയ്യാറാണോ?

Scroll to Top