Science Slam

St. Mary's College, Thrissur
02:39 PM – 02:51 PM #18
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

സൂക്ഷ്മജീവികളും മത്സ്യകൃഷിയും - ഒരു ഫ്ലോക്കിന്റെ വിപ്ലവകഥ

മത്സ്യകൃഷിയിൽ ഇന്ന് നേരിടുന്ന തീറ്റയ്ക്കായുള്ള ഉയർന്ന ചെലവ് കുറച്ചുകൊണ്ട്, ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി മത്സ്യങ്ങളുടെ വളർച്ചയും ആരോഗ്യവും നിലനിർത്താൻ സാധിച്ചാലോ? അതിന് ശാസ്ത്രീയമായി വഴിയൊരുക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ബയോഫ്ലോക്ക് ടെക്നോളജി. വെള്ളത്തിൽ വളരുന്ന വിവിധതരം ഗുണകരമായ സൂക്ഷ്മജീവികളെ പ്രയോജനപ്പെടുത്തി, മത്സ്യടാങ്കുകളിൽ അടിഞ്ഞുകൂടുന്ന ജൈവാവശിഷ്ടങ്ങളെയും അമോണിയയെയും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിലൂടെ ഉപയോഗപ്രദമായ പോഷകങ്ങളായും മറ്റ് നൈട്രജൻ സംയുക്തങ്ങളായും മാറ്റുന്ന മത്സ്യകൃഷി രീതിയാണിത്. ഈ സാങ്കേതികവിദ്യ മത്സ്യങ്ങളുടെ വളർച്ചയെയും, ദഹനപ്രവർത്തനങ്ങളെയും, പ്രതിരോധശേഷിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കുകയാണ് എന്റെ ഗവേഷണം. കുറുവ പരലും, കോയ് കാർപ്പും ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത മത്സ്യങ്ങളിൽ നടത്തുന്ന പഠനങ്ങളിലൂടെ, കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ മത്സ്യകൃഷിയുടെ സാധ്യതകൾ കണ്ടെത്തുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. സൂക്ഷ്മജീവികളുടെ ഈ കൊച്ചുലോകം മത്സ്യകൃഷിയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമോ?

Scroll to Top