Science Slam

Fatima Mata National College, Kollam
11:12 AM – 11:24 AM #7
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

സൂചി വേണ്ട, നോവും വേണ്ട: ഒരിറ്റ് ഉമിനീരിൽ ഷുഗർ അളക്കാൻ സ്വർണ്ണവിദ്യ

ഷുഗർ നോക്കാൻ എന്നും വിരൽത്തുമ്പിൽ സൂചികുത്തി മടുക്കുന്ന ആ സീനൊക്കെ ഇനി അങ്ങോട്ട് മാറ്റിവെച്ചേക്ക്! ചോര പൊടിയാതെ, വെറുമൊരു തുള്ളി ഉമിനീർ ഉപയോഗിച്ച് ഷുഗർ അളക്കാൻ കഴിഞ്ഞാലോ?
ഗ്ലൂക്കോസ് തന്മാത്രകളെ തിരിച്ചറിയാൻ കഴിവുള്ള Con A (Concanavalin A) എന്ന പ്രോട്ടീനും പ്രകാശം പുറപ്പെടുവിക്കുന്ന അതിസൂക്ഷ്മ സ്വർണ്ണ നാനോക്ലസ്റ്ററുകളും (Gold Nanoclusters) ചേർത്താണ് ഞങ്ങൾ ഈ പുതിയ സെൻസർ വികസിപ്പിക്കുന്നത്. ഉമിനീരിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യത്തിനനുസരിച്ച് സെൻസറിന്റെ പ്രകാശതീവ്രതയിലുണ്ടാകുന്ന മാറ്റം ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് കണ്ടെത്താനാകും. രക്തം പൊടിയാതെ, വേദനയില്ലാതെ, ലളിതമായി ഷുഗർ പരിശോധിക്കാനുള്ള ഒരു കിടിലൻ വഴിയാണ് ഈ ഗവേഷണം തുറന്നിടുന്നത്."എന്നും സൂചിപ്പേടി കാരണം ഷുഗർ ടെസ്റ്റ് ചെയ്യാൻ മടിക്കുന്നവർക്ക് ഇതൊരു ഒന്നൊന്നര ആശ്വാസമായിരിക്കും." ചുരുക്കിപ്പറഞ്ഞാൽ, സൂചിവേദനയ്ക്ക് ഇനി ഗുഡ്‌ബൈ; നിങ്ങളുടെ ഷുഗർ അളവ് പുഷ്പം പോലെ ഇനി സ്വർണ്ണത്തളികയിൽ തെളിയും!

Scroll to Top