Science Slam

St. Mary's College, Thrissur
01:04 PM – 01:16 PM #15
മുഴുവൻ സമയക്രമം കാണുക

സംഗ്രഹം

ഗ്രാഫുകളുടെ ലാപ്ലേഷ്യൻ സ്പെക്ട്രം

ഒരു നഗരത്തിലെ എല്ലാ ജംഗ്ഷനുകളും കാക്കാൻ ഓരോ ജംഗ്ഷനിലും കാവൽക്കാരെ നിർത്തണമെന്നുണ്ടോ? ഒരാൾക്ക് താൻ നിൽക്കുന്ന ജംഗ്ഷനും റോഡ് വഴി നേരിട്ട് ബന്ധമുള്ള തൊട്ടടുത്ത ജംഗ്ഷനുകളും കാക്കാൻ കഴിയുമെങ്കിൽ, ഏറ്റവും കുറച്ച് എത്ര പേർ മതിയാകും? ജംഗ്ഷനുകളെ കുത്തുകളായും റോഡുകളെ ആ കുത്തുകളെ ബന്ധിപ്പിക്കുന്ന വരകളായും വരച്ചാൽ നമുക്കൊരു ‘ഗ്രാഫ്’ കിട്ടും. ഈ ഗ്രാഫിൽനിന്ന് കണക്കുകൂട്ടി കണ്ടെത്തുന്ന ‘ലാപ്ലേഷ്യൻ സ്പെക്ട്രം’ എന്ന സംഖ്യകളുടെ കൂട്ടത്തിന് കാവൽക്കാരുടെ ഏറ്റവും കുറഞ്ഞ എണ്ണത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നമുക്ക് നോക്കാം!

Scroll to Top