Science Slam
- Fatima Mata National College, Kollam
- 03:03 PM – 03:15 PM #20
സംഗ്രഹം
ബാക്ടീരിയയുടെ ശത്രു, ന്യൂറോണുകളുടെ മിത്രമാകുമോ?
ചിന്തകൾക്കും ഓർമ്മകൾക്കും വികാരങ്ങൾക്കും ശരീരചലനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുക ഇന്നും വെല്ലുവിളിയാണ്. നിലവിലുള്ള ചികിത്സകൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കുമെങ്കിലും നാഡീകോശങ്ങളുടെ നാശം തടയാൻ പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ, സെഫ്ട്രിയാക്സോണിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിപ്പിച്ച ബീറ്റാ-ലാക്ടം സംയുക്തങ്ങൾക്ക് നാഡീകോശങ്ങളെ സംരക്ഷിക്കാനുള്ള (Neuroprotective) ശേഷിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഞങ്ങളുടെ ഗവേഷണം. നാഡീവ്യൂഹ അപചയരോഗങ്ങൾക്കെതിരായ പുതിയ ചികിത്സാ സാധ്യതകൾ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.